23 December Monday

പ്രൊ കബഡി ലീഗ്‌ ഇന്നുമുതൽ

വെബ് ഡെസ്‌ക്‌Updated: Friday Oct 18, 2024

image credit www.prokabaddi.com


ഹൈദരാബാദ്‌
പ്രൊ കബഡി ലീഗിന്റെ 11–-ാം സീസണിന്‌ ഇന്ന്‌ ഹൈദരാബാദിൽ തുടക്കം. ആകെ 12 ടീമുകളാണ്‌. മൂന്നുഘട്ടങ്ങളിലായി മൂന്ന്‌ വേദികളിലാണ്‌ മത്സരം. ഹൈദരാബാദിനെ കൂടാതെ നോയിഡ, പുണെ എന്നിവിടങ്ങളിലും കളിയുണ്ടാകും. ഡിസംബർ 24നാണ്‌ ഫൈനൽ. ആദ്യകളിയിൽ തെലുങ്കു ടൈറ്റൻസ്‌ ബംഗളൂരു ബുൾസിനെ നേരിടും. അടുത്ത കളിയിൽ ദബാങ്‌ ഡൽഹി യു മുംബൈയുമായും ഏറ്റുമുട്ടും. എല്ലാ ദിവസവും രണ്ടു കളിയാണ്‌. രാത്രി ഏഴരമുതൽ സ്റ്റാർ സ്‌പോർട്‌സിലും ഹോട്‌സ്റ്റാറിലും കാണാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top