പാരിസ്
ബാഡ്‌മിന്റണിൽ പി വി സിന്ധുവും എച്ച് എസ് പ്രണോയിയും ജയത്തോടെ അരങ്ങേറി. രണ്ട് ഒളിമ്പിക്‌സ് മെഡലുകാരിയായ സിന്ധു മാലദ്വീപിന്റെ ഫാത്തിമത്ത് നബാഹയെ 21–-9, 21–-6ന് തോൽപ്പിച്ചു. അടുത്ത മത്സരം 31ന് എസ്‌തോണിയയുടെ ക്രിസ്‌റ്റിൻ കൂബക്കെതിരെയാണ്. ജയിച്ചാൽ പ്രീക്വാർട്ടറിലെത്താം.
മലയാളിതാരം എച്ച് എസ് പ്രണോയ് ജർമനിയുടെ 82–-ാംറാങ്കുകാരൻ ഫാബിയാൻ റോത്തിനെ 21–-18, 21–-12ന് കീഴടക്കി. ആദ്യ ഗെയിമിൽ തുടക്കത്തിൽ മുന്നിട്ടുനിന്ന പ്രണോയ് പൊടുന്നനെ 11–-14ന് പിന്നിലായി. എന്നാൽ, പൊരുതിക്കയറിയ മുപ്പത്തിരണ്ടുകാരൻ 16–-16ന് ഒപ്പമെത്തി. തുടർന്ന് 19–-17ലേക്കും 20–-18ലേക്കും കുതിച്ചു. ലോക പന്ത്രണ്ടാം റാങ്കുകാരനായ പ്രണോയ് രണ്ടാംഗെയിം അനായാസം സ്വന്തമാക്കി. 31ന് വിയറ്റ്‌നാമിന്റെ ലീ ഡുക് ഫാറ്റിനെ നേരിടും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..