21 December Saturday

റാഫേല്‍ നദാല്‍ കളിമതിയാക്കുന്നു; വിരമിക്കൽ പ്രഖ്യാപിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Oct 10, 2024

മാഡ്രിഡ്‌> ടെന്നീസ്‌ ഇതിഹാസം റാഫേൽ നദാല്‍ കളികളത്തിൽ നിന്ന് വിടവാങ്ങുന്നു. വീഡിയോ സന്ദേശത്തിലൂടെയാണ് നഡാല്‍ വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. നവംബറില്‍ മലാഗയില്‍ നടക്കുന്ന ഡേവിസ് കപ്പ് ഫൈനൽ തന്റെ അവസാന മത്സരമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

22 തവണ ഗ്രാന്റ്‌സ്ലാം കിരീട നേട്ടവുമായാണ് ഇതിഹാസ താരം വിടപറയുന്നത്. 22 ഗ്രാന്റ്‌സ്ലാം കിരീടം നേടിയതിൽ പതിനാലും ഫ്രഞ്ച്‌ ഓപ്പണാണ്‌. നാലുതവണ യുഎസ്‌ ഓപ്പണും രണ്ടുതവണവീതം വിംബിൾഡണും ഓസ്‌ട്രേലിയൻ ഓപ്പണും സ്വന്തമാക്കി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top