21 December Saturday

നദാൽ അവസാന മത്സരത്തിന്‌

വെബ് ഡെസ്‌ക്‌Updated: Tuesday Nov 19, 2024

image credit Rafa Nadal facebook


മാഡ്രിഡ്‌
വിടവാങ്ങൽ പ്രഖ്യാപിച്ച സ്‌പാനിഷ്‌ ടെന്നീസ്‌ ഇതിഹാസം റാഫേൽ നദാൽ അവസാന മത്സരത്തിനിറങ്ങുന്നു. ഡേവിസ്‌ കപ്പ്‌ ക്വാർട്ടറിൽ ഇന്ന്‌ നെതർലൻഡ്‌സിനെ നേരിടുന്ന ടീമിൽ നദാലുണ്ട്‌. സിംഗിൾസിലോ ഡബിൾസിലോ ഇറങ്ങുകയെന്ന്‌ വ്യക്തമല്ല. കാർലോസ്‌ അൽകാരസ്‌, റോബർട്ടോ ബൗട്ടിസ്‌റ്റ, പെഡ്രോ മാർട്ടിനസ്‌, മാഴ്‌സൽ ഗ്രാനോലേഴ്‌സ്‌ എന്നിവരാണ്‌ ടീം അംഗങ്ങൾ.

നാട്ടിൽ ഡേവിസ്‌ കപ്പ്‌ കളിച്ച്‌ വിടവാങ്ങുകയാണെന്ന്‌ കഴിഞ്ഞമാസമാണ്‌ മുപ്പത്തെട്ടുകാരൻ പ്രഖ്യാപിച്ചത്‌. രണ്ട്‌ പതിറ്റാണ്ട്‌ നീണ്ട ടെന്നീസ്‌ ജീവിതത്തിൽ 22 ഗ്രാൻഡ്‌ സ്ലാം കിരീടങ്ങൾ സ്വന്തമായുണ്ട്‌.  നെതർലൻഡ്‌സിനെ തോൽപ്പിച്ചാൽ സെമിയിൽ ക്യാനഡയോ ജർമനിയോ എതിരാളിയാകും. മറ്റു ക്വാർട്ടറിൽ അമേരിക്ക ഓസ്‌ട്രേലിയയെയും ഇറ്റലി അർജന്റീനയെയും നേരിടും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top