ന്യൂഡൽഹി > മുൻ ഇന്ത്യൻ താരവും പരിശീലകനുമായ രാഹുൽ ദ്രാവിഡ് ഐപിഎൽ ടീമായ രാജസ്ഥാൻ റോയൽസിന്റെ പരിശീലകനാവും. ഇന്ത്യയ്‌ക്ക് വേണ്ടി ട്വന്റി 20 ലോകകപ്പ് നേടിയാണ് ദ്രാവിഡിന്റെ രാജസ്ഥാനിലേക്കുള്ള തിരിച്ചുവരവ്. 2011-13 സീസണിൽ രാജസ്ഥാന്റെ താരമായിരുന്ന ദ്രാവിഡ് 2014-15 സീസണിൽ ടീമിന്റെ ഡയറക്‌ടറായും മെന്ററായും സേവനമനുഷ്‌ടിച്ചിരുന്നു.
ദ്രാവിഡ് ഇതിനോടൊകം തന്നെ ക്ലബ്ബുമായി കരാറിലൊപ്പുവച്ചതായും മാനേജ്‌മെന്റുമായി അടുത്ത സീസണിലേക്കുള്ള കാര്യങ്ങൾ ചർച്ച ചെയ്തതതായും റിപ്പോർട്ടുകളുണ്ട്. ബിസിസിഐയുമായുള്ള കരാർ അവസാനിച്ചതോടെയാണ് ദ്രാവിഡ് രാജസ്ഥാന്റെ പരിശീലകനായി ടീമിലേക്കെത്തുന്നത്. ദ്രാവിഡ് ഇന്ത്യൻ ടീമിന്റെ പരിശീലകനായിരുന്നപ്പോൾ ബാറ്റിംഗ് പരിശീലകനായുരുന്ന വിക്രം റാത്തോഡും രാജസ്ഥാനിലേക്കെത്തുന്നുണ്ട്.
ആശാനും ശിഷ്യനും ഒന്നിക്കുന്നു
രാജസ്ഥാൻ റോയൽസിന് പുതിയ പരിശീലകനെത്തുന്നതോടെ മലയാളി താരമായ സഞ്ജു വി സാംസണും ദ്രാവിഡും വീണ്ടും ഒന്നിക്കുകയാണ്. ദ്രാവിഡിന്റെ കീഴിലായിരുന്നു സഞ്ജു ക്രിക്കറ്റ് ലോകത്ത് ചുവടുറപ്പിക്കുന്നത്. നിലവിൽ രാജസ്ഥാൻ റോയൽസിന്റെ ക്യാപ്‌റ്റനാണ് സഞ്ജു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..