08 September Sunday

രമിത ജിൻഡാൾ പുറത്ത്

വെബ് ഡെസ്‌ക്‌Updated: Monday Jul 29, 2024

പാരീസ് > 10 മീറ്റർ എയർറൈഫിൾ വനിതാ വിഭാ​ഗത്തിൽ രമിത ജിൻഡാൽ പുറത്ത്. ഫെെനലിൽ ഏഴാം സ്ഥാനത്ത് ഫിനിഷ് ചെയ്യാനെ രമിതയ്ക്ക് സാധിച്ചുള്ളൂ. മത്സരത്തിൽ സൗത്ത് കൊറിയൻ താരം സ്വർണവും നേടിയപ്പോൾ ചെെനീസ് താരം വെള്ളി നേടി. സ്വിസ് താരത്തിന് വെങ്കലം.

യോഗ്യതാ റൗണ്ടിൽ നാലാം സ്ഥാനം നേടിയാണ് രമിതയുടെ ഫൈനൽ പ്രവേശനം. 631.7 പോയിന്റായിരുന്നു രമിത യോഗ്യതാ റൗണ്ടിൽ നേടിയത്. നേരത്തെ 10 മീറ്റർ എയർ റൈഫിൾ മിക്സഡ് വിഭാഗത്തിൽ അർജുൻ ബബുട്ടി, രമിത സഖ്യം പരാജയപ്പെട്ടിരുന്നു.

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top