26 December Thursday

രഞ്‌ജി ട്രോഫി ; കേരളത്തിന്‌ ഇന്ന്‌ 
പഞ്ചാബ്‌

വെബ് ഡെസ്‌ക്‌Updated: Friday Oct 11, 2024


തിരുവനന്തപുരം
രഞ്‌ജി ട്രോഫി ക്രിക്കറ്റിലെ ആദ്യമത്സരത്തിൽ കേരളം ഇന്ന്‌ പഞ്ചാബിനെ നേരിടും. തിരുവനന്തപുരം തുമ്പ സെന്റ്‌ സേവ്യേഴ്സ്‌ കോളേജ്‌ മൈതാനത്ത്‌ രാവിലെ 9.30ന്‌ കളി തുടങ്ങും.പരിചയസമ്പന്നനായ സച്ചിൻ ബേബി നയിക്കുന്ന കേരള ടീമിൽ രോഹൻ കുന്നുമ്മൽ, വിഷ്‌ണു വിനോദ്‌, മുഹമ്മദ്‌ അസഹ്‌റുദീൻ എന്നിവരാണ്‌ ബാറ്റിങ് കരുത്ത്‌. മറുനാടൻ താരങ്ങളായ ബാബ അപരാജിത്, ജലജ്‌ സക്‌സേന, ആദിത്യ സർവാതെ എന്നിവരുണ്ട്‌. ബേസിൽ തമ്പിയും കെ എം ആസിഫും ഉൾപ്പെടുന്നതാണ്‌ പേസ് ബൗളിങ് നിര.

മുൻ ഇന്ത്യൻ താരം അമയ്‌ ഖുറേസിയയാണ്‌ പരിശീലകൻ. കേരളം ഉൾപ്പെട്ട എലൈറ്റ്‌ ഗ്രൂപ്പ്‌ ‘സി’യിൽ ഹരിയാന, ബിഹാർ, മധ്യപ്രദേശ്‌, കർണാടകം, ഉത്തർപ്രദേശ്‌, ബംഗാൾ ടീമുകളാണുള്ളത്‌. പ്രഥമ കേരള ക്രിക്കറ്റ് ലീഗിന് പിന്നാലെയാണ് രഞ്ജി ട്രോഫിക്കായി കേരളം ഇറങ്ങുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top