21 December Saturday

രഞ്ജി ട്രോഫി: സച്ചിൻ ബേബിക്കും മുഹമ്മദ് അസറുദ്ദീനും അർധ സെഞ്ചുറി

വെബ് ഡെസ്‌ക്‌Updated: Thursday Nov 14, 2024

മുഹമ്മദ് അസറുദ്ദീൻ

ലഹ്‌ലി (ഹരിയാന)> രഞ്‌ജി ട്രോഫി ക്രിക്കറ്റിൽ ഹരിയാനയ്‌ക്കെതിരെ കേരളം മുന്നേറുന്നു. രണ്ടാംദിനത്തിൽ സച്ചിൻ ബേബിയും (52) മുഹമ്മദ് അസറുദ്ദീനും (74) അർധ സെഞ്ചുറി നേടി. ഇതോടെ കേരളം എട്ട് വിക്കറ്റ് നഷ്ടത്തിൽ 285 റൺസെടുത്തു. ആദ്യ ദിനം രോഹനും അക്ഷയും അർദ്ധ സെഞ്ചുറി നേടിയിരുന്നു.

രണ്ട് വിക്കറ്റ് നഷ്ടത്തിൽ 138 റൺസെന്ന നിലയിൽ രണ്ടാം ദിനം ഇന്നിങ്‌സ് പുനരാരംഭിച്ച കേരളം ഇരുവരുടെയും ബാറ്റിങ് മികവിലാണ് സ്‌കോർ 250 കടത്തിയത്. 27 ഓവറിൽ 48 റൺസ് വഴങ്ങി കേരളത്തിന്റെ എട്ട് വിക്കറ്റും വീഴ്ത്തിയത് അൻഷുൽ കംബോജാണ്. വെളിച്ചക്കുറവ് മൂലം കളി നിർത്തുമ്പോൾ ഷോൺ റോജർ (37), ബേസിൽ തമ്പി (4) എന്നിവരാണ് ക്രീസിൽ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top