22 December Sunday

എംബാപ്പെയെ അവതരിപ്പിച്ച്‌ റയൽ മാഡ്രിഡ്‌; ഫ്രഞ്ചുകാരന്റേത്‌ ഒൻപതാം നമ്പർ ജെഴ്‌സി

വെബ് ഡെസ്‌ക്‌Updated: Tuesday Jul 16, 2024

PHOTO: Facebook

മാഡ്രിഡ്‌ > ഈ ട്രാൻസ്‌ഫർ ജാലകത്തിൽ ടീമിലെത്തിയ കിലിയൻ എംബാപ്പെയെ അവതരിപ്പിച്ച്‌ റയൽ മാഡ്രിഡ്‌. ഹോം  ഗ്രൗണ്ടായ സാന്റിയാഗോ ബെർണാബ്യൂവിലെ തിങ്ങിനിറഞ്ഞ കാണികളുടെ മുന്നിൽ വച്ചാണ്‌ എംബാപ്പെയെ ക്ലബ്ബ്‌ അവതരിപ്പിച്ചത്‌. 9-ാം നമ്പർ ജെഴ്‌സിയാണ്‌ താരം റയൽ മാഡ്രിഡിൽ അണിയുക.

പിഎസ്‌ജിയിൽ നിന്ന്‌ ഫ്രീ ഏജന്റായാണ്‌ താരം റയൽ മാഡ്രിഡിലെത്തുന്നത്‌. മാഡ്രിഡിലെത്തുന്നതോടെ തന്റെ കുട്ടിക്കാലം മുതലുള്ള സ്വപ്‌നമാണ്‌ എംബാപ്പെ പൂർത്തിയാക്കിയത്‌. റയൽ മാഡ്രിഡിന്റെ മുൻ പരിശീലകനും കളിക്കാരനുമായ സിനദിൻ സിദാനും എംബാപ്പെയെ അവതരിപ്പിക്കുന്ന ചടങ്ങിൽ ഉണ്ടായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top