21 December Saturday

വിഖ്യാത മെക്‌സിക്കൻ റസ്‌ലർ റേ മിസ്റ്റീരിയോ സീനിയർ അന്തരിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Dec 21, 2024

PHOTO: Facebook

മെക്‌സിക്കോ സിറ്റി >  വിഖ്യാത റസ്‌ലറും ഡബ്ല്യുഡബ്യുഇ താരം റേ മിസ്റ്റീരിയോ ജൂനിയറിന്റെ അമ്മാവനുമായ റേ മിസ്റ്റീരിയോ സീനിയർ എന്ന മിഗ്വല്‍ എയ്ഞ്ചല്‍ ലോപസ് ഡയസ് (66) അന്തരിച്ചു. മെക്‌സിക്കൻ റസ്‌ലറായ റെ മിസ്റ്റീരിയോയുടെ മരണം ഡിസംബർ 20ന്‌ കുടംബമാണ്‌ സ്ഥിരീകരിച്ചത്‌. മെക്‌സിക്കൻ റസലിങ്‌ സംഘടനയായ ലൂച്ച ലിബ്ര എഎയിലൂടെയായിരുന്നു മരണ വിവരം ഔദ്യോഗികമായി പുറത്തുവിട്ടത്‌. മരണ കാരണം ഇതുവരെ പുറത്തുവിട്ടിട്ടില്ല.

1976ൽ റസ്‌ലിങ്‌ കരിയർ ആരംഭിച്ച റേ മിസ്റ്റീരിയോ സീനിയർ 2009ലായിരുന്നു വിരമിച്ചതെങ്കിലും 2023ൽ ഇടിക്കൂട്ടിൽ എത്തിയിരുന്നു. വേള്‍ഡ് റസ്‌ലിങ് അസോസിയേഷന്‍, ലൂച്ച ലിബ്രെ എഎഎ വേള്‍ഡ്‌വൈഡ് ചാമ്പ്യന്‍ഷിപ്പുകളുള്‍പ്പെടെ നേടിയ താരം ഇടിക്കൂട്ടിന്‌ പുറത്ത്‌ മെന്ററായും തിളങ്ങി. ഡബ്ല്യുഡബ്യുഇയിലും റേ മിസ്റ്റീരിയോ മത്സരിച്ചിട്ടുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top