27 December Friday

ലെവൻഡോവ്‌സ്‌കിക്ക്‌ ഹാട്രിക്‌

വെബ് ഡെസ്‌ക്‌Updated: Tuesday Oct 8, 2024

image credit Robert Lewandowski facebook


ബാഴ്‌സലോണ
സ്‌പാനിഷ്‌ ഫുട്‌ബോൾ ലീഗിൽ ഗോളടി തുടർന്ന്‌ റോബർട്ട്‌ ലെവൻഡോവ്‌സ്‌കി. അലാവസിനെതിരെ ബാഴ്‌സലോണയ്‌ക്കായി ഹാട്രിക്‌ അടിച്ചു പോളണ്ടുകാരൻ. മൂന്ന്‌ ഗോളിന്‌ ബാഴ്‌സ ജയം സ്വന്തമാക്കുകയും ചെയ്‌തു. ഇതോടെ പോയിന്റ്‌ പട്ടികയിൽ ഒന്നാംസ്ഥാനം നിലനിർത്തി.

ഒസാസുനയോടുള്ള അപ്രതീക്ഷിത തോൽവിയുടെ ആഘാതത്തിൽനിന്ന്‌ തിരിച്ചെത്തിയ ബാഴ്‌സ അലാവസിനെതിരെ മിന്നി. റഫീന്യയുടെ നീക്കത്തിൽനിന്നായിരുന്നു ലെവൻഡോവ്‌സ്‌കിയുടെ ആദ്യ രണ്ട്‌ ഗോളും.സീസണിൽ എല്ലാ മത്സരങ്ങളിൽനിന്നുമായി 12 ഗോളായി മുപ്പത്താറുകാരന്‌. 11 കളിയിൽനിന്നാണ്‌ നേട്ടം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top