മുംബൈ> ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയും വിരാട് കോഹ്‍ലിയും ആഭ്യന്തര ക്രിക്കറ്റ് കളിച്ചേക്കുമെന്ന് റിപ്പോർട്ട്. ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുൻപ് സെപ്റ്റംബർ അഞ്ചിന് തുടങ്ങുന്ന ദുലീപ് ട്രോഫിയിൽ താരങ്ങൾ കളിക്കാനെത്തുമെന്ന് ദേശായ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
യുവതാരങ്ങൾക്കുപുറമെ സീനിയർ താരങ്ങളും ആഭ്യന്തര ക്രിക്കറ്റ് കളിക്കണമെന്ന് ബിസിസിഐ സെലക്ഷൻ കമ്മിറ്റി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. രവീന്ദ്ര ജഡേജ, സൂര്യകുമാർ യാദവ്, ശുഭ്മൻ ഗിൽ, കെ എൽ രാഹുൽ, അക്‌സർ പട്ടേൽ, യശസ്വി ജയ്‌സ്‌വാൾ, കുൽദീപ് യാദവ് എന്നിവരും ദുലീപ് ട്രോഫിയുടെ ഭാഗമാകും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..