28 December Saturday

രോഹിത്‌ ഇനിയെന്ത്‌

വെബ് ഡെസ്‌ക്‌Updated: Saturday Dec 28, 2024


മെൽബൺ
അവസാന 14 ഇന്നിങ്‌സിൽ 155 റൺ. ഒരു അർധസെഞ്ചുറിമാത്രം. ഓസീസുമായുള്ള പരമ്പരയിൽ നാല്‌ ഇന്നിങ്‌സ്‌ 22 റൺ.  6, 5, 23, 8, 2, 52, 0, 8, 18, 11, 3, 6, 10, 3 എന്നിങ്ങനെയാണ്‌ അവസാന 14 ഇന്നിങ്‌സിലെ സ്‌കോറുകൾ. ഓസീസിനെതിരെ രണ്ട്‌ മത്സരങ്ങളിൽ ആറാമനായാണ്‌ ഇറങ്ങിയത്‌. മെൽബണിൽ ഓപ്പണറായി. ക്യാപ്‌റ്റനെന്ന രീതിയിലും തിളങ്ങുന്നില്ല. ആദ്യ ടെസ്‌റ്റിൽ രോഹിതിന്റെ അഭാവത്തിൽ ടീമിനെ നയിച്ച ജസ്‌പ്രീത്‌ ബുമ്ര ജയമൊരുക്കിയിരുന്നു. സെലക്ടർമാരുടെ തീരുമാനത്തിനുമുമ്പേ രോഹിത്‌ കളി നിർത്തണമെന്നായിരുന്നു മുൻ ക്യാപ്‌റ്റൻ സുനിൽ ഗാവസ്‌കറുടെ പ്രതികരണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top