24 December Tuesday

പൊരുതി 
മടങ്ങി ചാനു

വെബ് ഡെസ്‌ക്‌Updated: Friday Aug 9, 2024

image credit Saikhom Mirabai Chanu facebook

പാരിസ്‌
ഭാരോദ്വഹനത്തിൽ തുടർച്ചയായ രണ്ടാം ഒളിമ്പിക്‌ മെഡലിന്റെ തൊട്ടടുത്തെത്തി മീരാഭായ്‌ ചാനു മടങ്ങി. സ്‌നാച്ച്‌ വിഭാഗത്തിൽ 88ഉം ക്ലീൻ ആൻഡ്‌ ജർക്കിൽ 111ഉം പോയിന്റ്‌ നേടിയ ചാനു ആകെ 199 പോയിന്റ്‌ നേടി. 200 പോയിന്റുള്ള തായ്‌ലൻഡ്‌ താരം സുരോധ്‌ചാന ഖമ്പാവോയ്‌ക്കാണ്‌ വെങ്കലം. ടോക്യോ ഒളിമ്പിക്‌സിൽ ചാനു വെള്ളി നേടിയിരുന്നു.

കർണം മല്ലേശ്വരിക്കുശേഷം ഭാരോദ്വഹനത്തിൽ ഒളിമ്പിക്‌ മെഡൽ നേടിയ ആദ്യ ഇന്ത്യൻ താരമായ ചാനു, പി വി സിന്ധുവിനുശേഷം ഒളിമ്പിക്‌സിൽ വെള്ളി നേടുന്ന ഇന്ത്യൻ വനിതാതാരമാണ്‌.  ലോകചാമ്പ്യൻഷിപ്പും മൂന്നു തവണ കോമൺവെൽത്ത്‌ ഗെയിംസ്‌ സ്വർണ മെഡലും നേടിയിട്ടുണ്ട്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top