21 December Saturday

സൈന നെഹ്‍‍‍വാൾ വിരമിക്കാനൊരുങ്ങുന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Sep 3, 2024

ന്യൂഡൽഹി> ഇന്ത്യയുടെ വനിതാ ബാഡ്മിന്റൺ ഇതിഹാസം സൈന നെഹ്‍വാൾ വിരമിക്കാനൊരുങ്ങുന്നു. ഈ വർഷം അവസാനത്തോടെ കളി മതിയാക്കുമെന്നു താരം വ്യക്തമാക്കി. സന്ധിവാതമാണ് വിരമിക്കൽ ആലോചനയിലേക്ക് തന്നെ എത്തിച്ചതെന്നു സൈന പറയുന്നു. കാൽമുട്ടിന്റെ പ്രശ്നങ്ങളും താൻ നേരിടുന്നതായി താരം വ്യക്തമാക്കി.

'കാൽമുട്ടിന് പ്രശ്നങ്ങളുണ്ട്. തരുണാസ്ഥിക്കും തകരാറുണ്ട്. ഇതുമൂലം കൂടുതൽ നേരം പരിശീലിക്കാനാവുന്നില്ല. ഉയർന്ന നിലവാരമുള്ള താരങ്ങളോടു മത്സരിക്കാനും മികവ് പുലർത്താനും രണ്ട് മണിക്കൂർ മാത്രം പരിശീലിച്ചാൽ മതിയാകില്ല. ഒമ്പത് വയസിലാണ് ഞാൻ കരിയർ തുടങ്ങിയത്. ഇപ്പോൾ 34 വയസായി. ഇത്രയും കാലം നീണ്ട കരിയറിൽ അഭിമാനിക്കുന്നു'- സൈന പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top