റോം > 1990 ഫുട്‌ബോൾ ലോകകപ്പിലെ ഇറ്റലിയുടെ ഹീറോ ആയിരുന്ന സാൽവതോർ ഷില്ലാച്ചി അന്തരിച്ചു. 59 വയസായിരുന്നു. ഷില്ലാച്ചിയുടെ അന്തരിച്ച കാര്യം അദ്ദേഹത്തിന്റെ മുൻ ക്ലബ്ബുകളായ ഇന്റർ മിലാൻ, യുവന്റസ് എന്നീ ടീമുകൾ ബുധനാഴ്‌ചയാണ് പുറത്തുവിട്ടത്.
1990 ലോകകപ്പിൽ ആറ് ഗോളുകൾ നേടിയ ഷില്ലാച്ചി തന്നെയായിരുന്നു അത്തവണത്തെ ഗോൾഡൻ ബൂട്ട് ജേതാവും. ആ ലോകകപ്പിൽ മൂന്നാം സ്ഥാനം നേടിയ ഇറ്റലിക്ക് വേണ്ടി ഇംഗ്ലണ്ടിനെതിരായ ലൂസേഴ്‌സ് ഫൈനലിലും അർജന്റീനക്കെതിരായ സെമിയിലും ഉൾപ്പെടെ ഗോൾ വല ചലിപ്പിച്ചിരുന്നു.
സാൽവതോർ ഷില്ലാച്ചിയുടെ മരണകാരണം ക്യാൻസർ ആണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..