19 December Thursday

ജയസൂര്യ 2026 ലോകകപ്പ്‌ വരെ

വെബ് ഡെസ്‌ക്‌Updated: Tuesday Oct 8, 2024

image credit Sanath Jayasuriya facebook


കൊളംബോ
സനത്‌ ജയസൂര്യയെ മുഖ്യപരിശീലകനായി നിയമിച്ച്‌ ശ്രീലങ്ക. ഇടക്കാല പരിശീലകനായി തുടങ്ങിയ മുൻ ക്യാപ്‌റ്റനെ 2026ലെ ട്വന്റി20 ലോകകപ്പുവരെ നിലനിർത്താൻ ലങ്കൻ ക്രിക്കറ്റ്‌ ബോർഡ്‌ തീരുമാനിച്ചു. ജയസൂര്യക്കുകീഴിൽ 27 വർഷത്തിനുശേഷം ആദ്യമായി ഇന്ത്യക്കെതിരെ ലങ്കയ്‌ക്ക്‌ ഏകദിന പരമ്പര സ്വന്തമാക്കാൻ കഴിഞ്ഞു. പത്തുവർഷത്തിനിടെ ആദ്യമായി ഇംഗ്ലണ്ടിൽ ഒരു ടെസ്‌റ്റ്‌ ജയിച്ചു. ന്യൂസിലൻഡിനെതിരായ ടെസ്‌റ്റ്‌ പരമ്പര തൂത്തുവാരി. വെസ്‌റ്റിൻഡീസുമായുള്ള പരമ്പരയാണ്‌ മുഖ്യ പരിശീലകനായതിനുശേഷമുള്ള ആദ്യചുമതല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top