22 December Sunday

സഞ്ജുവിന്‌ സെഞ്ച്വറിത്തിളക്കം; ഫസ്റ്റ്‌ക്ലാസ്‌ ക്രിക്കറ്റിലെ 11-ാം സെഞ്ച്വറി

വെബ് ഡെസ്‌ക്‌Updated: Friday Sep 20, 2024

സഞ്ജു വി സാംസൺ. PHOTO: Facebook

അനന്ത്‌പുർ > ദുലീപ്‌ ട്രോഫി ക്രിക്കറ്റിൽ സെഞ്ച്വറി നേടി സഞ്ജു വി സാംസൺ. ഇന്ത്യ ഡിക്ക്‌ വേണ്ടി ഇന്ത്യ ബിക്കെതിരെയാണ്‌ സഞ്ജു 100 തികച്ചത്‌. ഇതോടെ ഫസ്റ്റ്‌ ക്ലാസ്‌ ക്രിക്കറ്റിലെ താരത്തിന്റെ സെഞ്ച്വറികളുടെ എണ്ണം പതിനൊന്നായി. 101 പന്തുകളിൽ നിന്ന്‌ 106 റൺസ്‌ നേടിയ താരത്തിന്റെ ഇന്നിങ്‌സിൽ  12 ഫോറുകളും മൂന്നു സിക്സറുകളും ഉൾപ്പെട്ടു. ടൂർണമെന്റിലെ രണ്ടാം മത്സരത്തിലാണ്‌ താരത്തിന്റെ സെഞ്ച്വറി നേട്ടം.

മത്സരത്തിന്റെ രണ്ടാം ദിനമാണ്‌ സഞ്ജു സെഞ്ച്വറി തികച്ചത്‌. ആദ്യദിനം കളി അവസാനിക്കുമ്പോൾ 83 പന്തിൽ 89 റൺസ്‌ എന്ന നിലിയിലായിരുന്നു താരം.

ആദ്യ ഇന്നിങ്‌സിൽ സഞ്ജുവാണ്‌ ഇന്ത്യ ഡിയുടെ ടോപ്‌ സ്‌കോറർ. 10 വിക്കറ്റ്‌ നഷ്‌ടത്തിൽ 349 റൺസിന്‌ ഇന്ത്യ ഡിയുടെ ആദ്യ ഇന്നിങ്‌സ്‌ അവസാനിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top