22 December Sunday

ദുലീപ്‌ ട്രോഫി ; സഞ്‌ജുവിന്‌ സാധ്യത

വെബ് ഡെസ്‌ക്‌Updated: Thursday Sep 12, 2024


അനന്ത്‌പുർ
ദുലീപ്‌ ട്രോഫി ക്രിക്കറ്റിൽ മലയാളി വിക്കറ്റ്‌ കീപ്പർ സഞ്‌ജു സാംസൺ കളിക്കാൻ സാധ്യത. ഇന്ത്യ ഡി ടീമിലാണ്‌ സഞ്‌ജു. ഇന്ന്‌ എ ടീമിനെതിരെയാണ്‌ മത്സരം.
പരിക്കേറ്റ ഇഷാൻ കിഷന്‌ പകരമായാണ്‌ സഞ്‌ജു ടീമിലെത്തിയത്‌. ആദ്യകളിയിൽ കെ എസ്‌ ഭരത്‌ ആയിരുന്നു വിക്കറ്റ്‌ കീപ്പർ. രണ്ട്‌ ഇന്നിങ്‌സിലും തിളങ്ങാനായില്ല. ഈ സാഹചര്യത്തിൽ സഞ്‌ജുവിന്‌ അവസരം കിട്ടിയേക്കും. ശ്രേയസ് അയ്യരാണ് ഡി ടീം ക്യാപ്റ്റൻ.

മറ്റൊരു മത്സരത്തിൽ ഇന്ത്യ ബി ടീം സി ടീമിനെ നേരിടും.ആദ്യ മത്സരങ്ങളിൽ സി ടീം ഡി ടീമിനെ നാല് വിക്കറ്റിനും ബി ടീം എ ടീമിനെ 76 റണ്ണിനും  തോൽപ്പിച്ചിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top