27 December Friday

ട്വന്റി20 പരമ്പര ; സഞ്‌ജുവിന്‌ സാധ്യത

വെബ് ഡെസ്‌ക്‌Updated: Wednesday Sep 25, 2024


ന്യൂഡൽഹി
ബംഗ്ലാദേശിനെതിരായ ട്വന്റി20 ക്രിക്കറ്റ്‌ പരമ്പരയ്‌ക്കുള്ള  ഇന്ത്യൻ ടീമിൽ മലയാളി വിക്കറ്റ്‌ കീപ്പർ സഞ്‌ജു സാംസൺ ഉൾപ്പെട്ടേക്കും. ഒക്‌ടോബർ ആറിനാണ്‌ മൂന്ന്‌ മത്സര പരമ്പരയ്‌ക്ക്‌ തുടക്കം. ടീം പ്രഖ്യാപനം ഈയാഴ്‌ചയുണ്ടാകും. സൂര്യകുമാർ യാദവാണ്‌ ക്യാപ്‌റ്റൻ.നിലവിൽ ഋഷഭ്‌ പന്താണ്‌ ട്വന്റി20യിലെ ഒന്നാംനമ്പർ വിക്കറ്റ്‌ കീപ്പർ. എന്നാൽ, ഈ സീസണിൽ പന്തിന്‌ 10 ടെസ്‌റ്റാണ്‌ കളിക്കേണ്ടിവരിക. അതിനാൽ ട്വന്റി20യിൽ ഇരുപത്താറുകാരൻ കളിക്കുന്നില്ല.

സഞ്‌ജു അവസാനമായി ശ്രീലങ്കയ്‌ക്കെതിരെയാണ്‌ കളിച്ചത്‌. അവസാന രണ്ട്‌ ഇന്നിങ്‌സിലും റണ്ണെടുക്കാനായില്ല. രണ്ടാം വിക്കറ്റ്‌ കീപ്പറായി ജിതേഷ്‌ ശർമയെയായിരിക്കും തെരഞ്ഞെടുക്കുക. ഇഷാൻ കിഷന്‌ ഇടമുണ്ടാകില്ല. ഇഷാൻ ഇറാനി കപ്പിനുള്ള റെസ്‌റ്റ്‌ ഓഫ്‌ ഇന്ത്യ ടീമിൽ ഉൾപ്പെട്ടിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top