23 December Monday

ന്യൂസിലണ്ടിനെതിരെ ഓപ്പണ്‍ ചെയ്ത് സഞ്ജു; ഇന്ത്യയ്ക്ക് ബാറ്റിംഗ്

വെബ് ഡെസ്‌ക്‌Updated: Friday Jan 31, 2020

വെല്ലിംഗ്ടണ്‍> ന്യൂസിലണ്ടിനെതിരായ ഇന്ത്യയുടെ നാലാം ട്വന്റി ട്വന്റിയില്‍ സഞ്ജു വി സാംസണ്‍ കളിക്കും. കെഎല്‍ രാഹുലിനൊപ്പം ഓപ്പണറായാണ് സഞ്ജു ഇറങ്ങുക.

 രോഹിത് ശര്‍മയ്ക്ക് പകരം ടീമിലെത്തിയ സഞ്ജു  രാഹുലിനൊപ്പം ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യും. സഞ്ജുവിനെ കൂടാതെ പേസര്‍ നവദീപ് സെയ്നിയും ഓള്‍റൗണ്ടര്‍ വാഷിംഗ്ടണ്‍ സുന്ദറും ടീമിലെത്തി.

 കിവീസ് നിരയില്‍ പരിക്കേറ്റ നായകന്‍ കെയ്ന്‍ വില്യംസണ്‍ ഇന്ന് കളിക്കുന്നില്ല. ടിം സൗത്തിയാണ് ടീമിനെ നയിക്കുന്നത്. അഞ്ച് മത്സര പരമ്പരയിലെ ആദ്യ മൂന്ന് മത്സരവും തോറ്റ കിവീസ് ആശ്വാസ ജയം തേടിയാണ് ഇന്ന് കളത്തിലിറങ്ങുന്നത്.



 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top