16 September Monday

സന്തോഷ് ട്രോഫി: ആദ്യ ജയം ബംഗാളിന്

വെബ് ഡെസ്‌ക്‌Updated: Saturday Apr 16, 2022

മലപ്പുറം> സന്തോഷ് ട്രോഫി ഫുട്‌ബോളിന്റെ 75ാം പതിപ്പിൽ ആദ്യം ജയം ബംഗാളിന്. കോട്ടപ്പടി ഫുട്‌ബോള്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് കരുത്തരായ പഞ്ചാബിനെയാണ് ബംഗാള്‍ തോല്‍പ്പിച്ചത്. 61 ാം മിനുട്ടില്‍ ശുഭാം ബൗമികാണണ് വിജയ ഗോള്‍ നേടിയത്.

ആദ്യ പകുതിയില്‍ ഇരുടീമുകളും ഗോളിനായി ശ്രമിച്ചെങ്കിലും ഗോളൊന്നും നേടാന്‍ സാധിച്ചില്ല. രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ആക്രമിച്ച കളിച്ച ബംഗാള്‍ സ്‌ട്രൈക്കര്‍ ശുഭാം ബൗമിക് തേടി ആദ്യ മിനുട്ടില്‍ തന്നെ അവസരമെത്തിയെങ്കിലും ഗോളാക്കി മാറ്റാന്‍ സാധിച്ചില്ല. 61 ാം മിനുട്ടില്‍ ബംഗാള്‍ വല കുലുക്കി. വലതു വിങ്ങില്‍ നിന്ന് അണ്ടര്‍ 21 താരം ജയ് ബസ് നല്‍ക്കിയ പാസ് ശുഭാം ബൗമിക് അതിമനോഹരമായ ടാപിങ്ങിലൂടെ ഗോളാക്കി. ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യ ഗോള്‍.

89 ാം മിനുട്ടില്‍ പഞ്ചാബ് താരം രോഹിത്ത് ഷെയ്‌ക് ഇടതു വിങ്ങില്‍ നിന്ന് ബോക്‌സിന് അകത്തേക്ക് നീട്ടിനല്‍ക്കിയ പാസ് അകശദീപ് സിങ് നഷ്ടപ്പെടുത്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top