23 December Monday

ഗോളടിച്ചു കൂട്ടി കേരളം; ലക്ഷദ്വീപിനെ തകർത്തത് 10-0ന്

സ്പോർട്സ് ലേഖകൻUpdated: Friday Nov 22, 2024

ഫോട്ടോ: ജ​ഗത് ലാൽ

കോഴിക്കോട്‌> സന്തോഷ്‌ ട്രോഫി ഫുട്‌ബോൾ യോഗ്യതാ റൗണ്ടിൽ ലക്ഷദ്വീപിനെതിരെ കേരളത്തിന്റെ ഗോൾവർഷം. മറുപടിയില്ലാത്ത 10 ​ഗോളിനാണ് കേരളം ലക്ഷദ്വീപിനെ തകർത്തത്. ഇ സജീഷ് ഹാട്രികുമായി കളം നിറഞ്ഞു. മുഹമ്മദ്‌ അജ്‌സലും ഗനി അഹമ്മദ് നിഗവും ഇരട്ടഗോൾ നേടിയപ്പോൾ നസീബ്‌ റഹ്‌മാൻ, വി അർജുൻ, മുഹമ്മദ് മുഷറഫ് എന്നിവർ ഓരോ ​ഗോൾ വീതം നേടി.

കോഴിക്കോട്‌ കോർപറേഷൻ ഇ എം എസ്‌ സ്‌റ്റേഡിയത്തിൽ നടക്കുന്ന പോരിൽ ആധികാരിക പ്രകടനമാണ്‌ കേരളം നടത്തിയത്‌. മത്സരത്തിന്റെ ആദ്യ മിനിറ്റിൽ തന്നെ കേരളം ആക്രമണം അഴിച്ചുവിട്ടു. ആറാം മിനിറ്റിൽ അജ്‌സലിലൂടെ മുന്നിലെത്തി. പിന്നീട്‌ തിരിഞ്ഞുനോട്ടമുണ്ടായില്ല. ഇടവേളകൾക്കിടയിൽ ലീഡ്‌ വർധിപ്പിച്ചു.

ആദ്യ കളിയിൽ റെയിൽവേസിനെ ഒരു ഗോളിന്‌ തോൽപ്പിച്ച കേരളം, രണ്ടാം ജയത്തോടെ ഫൈനൽ റൗണ്ട് ഏറെക്കുറെ ഉറപ്പിച്ചു. ഞായറാഴ്‌ച പുതുച്ചേരിക്കെതിരെ സമനില മതി. ഡിസംബർ അഞ്ചിന്‌ ഹൈദരാബാദിലാണ്‌ ഫൈനൽ റൗണ്ട്‌ തുടങ്ങുന്നത്‌.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top