13 December Friday

സന്തോഷ്‌ ട്രോഫി: കേരളം ഇന്ന്‌ 
പുറപ്പെടും

വെബ് ഡെസ്‌ക്‌Updated: Wednesday Dec 11, 2024


കൊച്ചി
സന്തോഷ്‌ ട്രോഫി ഫുട്‌ബോൾ കിരീടം തേടി കേരളം ഇന്ന്‌ ഹൈദരാബാദിലേക്ക്‌ പുറപ്പെടും. 14ന്‌ തുടങ്ങുന്ന ടൂർണമെന്റിൽ 15ന്‌ ഗോവയുമായാണ്‌ കേരളത്തിന്റെ ആദ്യമത്സരം. എറണാകുളത്തുനിന്ന്‌ ഇന്ന്‌ രാത്രി ഏഴരയ്‌ക്കുള്ള ശബരിബല സ്‌പെഷ്യൽ ട്രെയിനിലാണ്‌ യാത്ര. നാളെ രാത്രി ഹൈദരാബാദിൽ എത്തും. പരിശീലകൻ ബിബി തോമസിന്റെ നേതൃത്വത്തിൽ രണ്ടാഴ്‌ചത്തെ പരിശീലനത്തിനുശേഷമാണ്‌ ടീം ഫൈനൽ റൗണ്ടിനായി പുറപ്പെടുന്നത്‌.

യോഗ്യതാ റൗണ്ട്‌ കളിച്ച 22 അംഗ ടീം തന്നെയാണ്‌ ഹൈദരാബാദിലും കളിക്കുന്നത്‌. കാസർകോടും മംഗലാപുരത്തുമായുള്ള ക്യാമ്പിനുശേഷം കൊച്ചിയിൽ പരിശീലന മത്സരവും കളിച്ചിരുന്നു കേരളം. കേരള പൊലീസിന്റെ പ്രതിരോധക്കാരൻ ജി സഞ്‌ജുവാണ്‌ ക്യാപ്റ്റൻ. 17ന്‌ മേഘാലയുമായും 19ന്‌ ഒഡിഷയുമായും 22ന്‌ ഡൽഹിയുമായും 24ന്‌ തമിഴ്‌നാടുമായുമാണ്‌ കേരളത്തിന്റെ ഗ്രൂപ്പിലെ മറ്റ്‌ മത്സരങ്ങൾ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top