17 December Tuesday

സന്തോഷ്‌ ട്രോഫി ; വിസിലൂതാൻ
 മലയാളി റഫറികളും

വെബ് ഡെസ്‌ക്‌Updated: Tuesday Dec 17, 2024

ഫഹദ്‌ യൂസഫും ആൻസൻ സി ആന്റോയും


ഹൈദരാബാദ്
സന്തോഷ്‌ ട്രോഫി നിയന്ത്രിക്കാൻ മലയാളി റഫറിമാരും. തൃശൂർ ജില്ലക്കാരായ പുന്നയൂർ സ്വദേശി ഫഹദ്‌ യൂസഫും പറപ്പൂരുകാരനായ ആൻസൻ സി ആന്റോയുമാണ്‌ ഹൈദരാബാദിൽ കളി നിയന്ത്രിക്കാനുള്ളത്‌.

ഫഹദ്‌ മുഖ്യ റഫറിയും ആൻസൻ അസിസ്റ്റന്റ്‌ റഫറിയുമാണ്‌. ഖേലോ ഇന്ത്യ ടൂർണമെന്റ്‌, ദേശീയ വനിതാ ലീഗ്‌, ദേശീയ പൊലീസ്‌ ചാമ്പ്യൻഷിപ്‌, സൂപ്പർ ലീഗ്‌ കേരള തുടങ്ങിയ ടൂർണമെന്റുകളിൽ റഫറിയായ ഫഹദ്‌, സന്തോഷ്‌ ട്രോഫിയിൽ ആദ്യമാണ്‌.

മൂന്ന് വർഷം മുമ്പ് സന്തോഷ്‌ ട്രോഫിയിൽ പോണ്ടിച്ചേരിക്കായി ആൻസൻ ബൂട്ട്‌ കെട്ടിയിരുന്നു. കളി മതിയാക്കി പിന്നീട് റഫറിയാവുകയായിരുന്നു. ഇത്തവണ ടൂർണമെന്റിൽ കളിക്കാനല്ല കളി നിയന്ത്രിക്കാനാണ് ആൻസൻ എത്തിയത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top