ന്യൂഡൽഹി
ഇന്ത്യൻ വനിതാ ഫുട്‌ബോൾ ടീമിന്റെ പരിശീലകനായി സന്തോഷ് കശ്യപിനെ നിയമിച്ചു. മുൻ താരമായ സന്തോഷ് മോഹൻബഗാൻ, ഐസ്വാൾ എഫ്‌സി, മുംബൈ എഫ്‌സി, സാൽഗോക്കർ എഫ്‌സി തുടങ്ങിയ പ്രധാന ക്ലബ്ബുകളുടെ ചുമതല വഹിച്ചിട്ടുണ്ട്. ഐഎസ്‌എല്ലിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെയും ഒഡിഷ എഫ്‌സിയുടെയും സഹപരിശീലകൻകൂടിയായിരുന്നു അമ്പത്തെട്ടുകാരൻ.
മലയാളിയായ പി വി പ്രിയ വനിതാ ടീമിന്റെ സഹപരിശീലകയായി തുടരും. ഒക്‌ടോബർ 17ന് നേപ്പാളിൽ ആരംഭിക്കുന്ന സാഫ് കപ്പിലാണ് ടീം അടുത്തതായി മത്സരിക്കുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..