22 December Sunday

ആദ്യ സെഞ്ച്വറിയുമായി സർഫറാസ്‌ ഖാൻ; തിരിച്ചുവരവിന്റെ പാതയിൽ ഇന്ത്യ

വെബ് ഡെസ്‌ക്‌Updated: Saturday Oct 19, 2024

സർഫറാസ് ഖാൻ. PHOTO: Facebook

ബംഗളൂരു > ന്യൂസിലൻഡിനെതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യയുടെ സർഫറാസ്‌ ഖാന്‌ സെഞ്ച്വറി. സർഫറാസ്‌ ഖാന്റെ അന്താരാഷ്‌ട്ര കരിയറിലെ ആദ്യ സെഞ്ച്വറിയാണിത്‌. ടെസ്റ്റിന്റെ നാലാം ദിനത്തിലാണ്‌ സർഫറാസിന്റെ സെഞ്ച്വറി നേട്ടം. 110 ബോളിൽ നിന്ന്‌ സെഞ്ച്വറി തികച്ച സർഫറാസിന്റെ ഇന്നിങ്‌സിൽ 13 ഫോറുകളും മൂന്ന്‌ സിക്‌സറുകളും ഉൾപ്പെടും.

ആദ്യ ഇന്നിങ്‌സിലെ തകർച്ചയുടെ പാഠം ഉൾക്കൊണ്ട ഇന്ത്യ രണ്ടാം ഇന്നിങ്‌സിൽ തിരിച്ചുവരവിന്റെ പാതയിൽ. ന്യൂസിലൻഡിന്റെ റണ്ണടിയിൽ പകച്ചുപോയെങ്കിലും മൂന്നാംദിനം രണ്ടാം ഇന്നിങ്‌സിൽ 231/3 എന്ന നിലയിൽ ഇന്ത്യ കളി നിർത്തുകയായിരുന്നു. മൂന്നാംദിനം അവസാന പന്തിൽ വിരാട്‌ കോഹ്‌ലി (102 പന്തിൽ 70) പുറത്തായത്‌ ഇന്ത്യക്ക്‌ കനത്ത തിരിച്ചടിയായിരുന്നു. ഇപ്പോൾ സർഫറാസ്‌ ഖാനും ഋഷഭ് പന്തുമാണ്‌ ക്രീസിൽ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top