23 December Monday

സംസ്ഥാന സ്‌കൂൾ ഗെയിംസ്‌; ചെസിൽ ആദിത്യയും 
റിതികയും 
ചാമ്പ്യൻമാർ

വെബ് ഡെസ്‌ക്‌Updated: Thursday Oct 31, 2024

കൊച്ചി
സംസ്ഥാന സ്‌കൂൾ ഗെയിംസിന്റെ ഭാഗമായുള്ള ചെസിൽ സീനിയർ ആൺകുട്ടികളിൽ തൃശൂർ മാള സെന്റ്‌ ആന്റണീസ് എച്ച്‌എസ്‌എസിലെ എസ്‌ ആദിത്യ ചാമ്പ്യനായി. ആദിത്യ രവീന്ദ്രൻ (വെള്ളൂർ ജിഎച്ച്‌എസ്‌എഎസ്‌, കണ്ണൂർ) എ ഗിരിധർ (എസ്‌എൻവി എസ്‌എച്ച്‌എസ്‌എസ്‌ നോർത്ത്‌ പറവൂർ, എറണാകളും) എന്നിവർ രണ്ടും മൂന്നും സ്ഥാനംനേടി. പെൺകുട്ടികളിൽ ആർ റിതികയാണ്‌ (ജിവിഎച്ച്‌എസ്‌എസ്‌ ആര്യാട്‌, ആലപ്പുഴ) ജേത്രി. എസ്‌ ഉത്തര(എച്ച്‌എസ്‌എസ്‌ തിരുവമ്പാടി, ആലപ്പുഴ), കെ എ വൈഗപ്രഭ (ചിറ്റൂർ ജിവിജിഎച്ച്‌എസ്‌എസ്‌, പാലക്കാട്‌) എന്നിവർക്കാണ്‌ രണ്ടും മൂന്നും സ്ഥാനം.

ജൂനിയർ ആൺകുട്ടികൾ (ആദ്യ മൂന്ന്‌ സ്ഥാനങ്ങൾ): ഇ യു അഹസ്‌(സെന്റ്‌ ആന്റണീസ്‌ അമ്മാടം, തൃശൂർ), എ ആർ അക്ഷയ്‌ (എംഎംആർ എച്ച്‌എസ്‌എസ്‌ നീറമങ്കര, തിരുവനന്തപുരം), എം എസ്‌ അനുരാഗ്‌ (ജിഎച്ച്‌എസ്‌എസ്‌ മീനങ്ങാടി, വയനാട്‌). പെൺകുട്ടികൾ: എസ്‌ ഡി പൗർണമി (ജിഎച്ച്‌എസ്‌ തേവലക്കര, കൊല്ലം), എ ജെ ആതിര (സെന്റ്‌ ജോസഫ്‌സ്‌ ആളൂർ, തൃശൂർ), അനുപം എം ശ്രീകുമാർ (കാർമൽ വഴുതക്കാട്‌, തിരുവനന്തപുരം).
സബ്‌ജൂനിയർ ആൺകുട്ടികൾ: ആർ സാവന്ത്‌ കൃഷ്‌ണൻ (ജിഎച്ച്‌എസ്‌എസ്‌ രാമന്തളി, കണ്ണൂർ), സനൂഷ്‌ ബി ഷിബു (ജിഎച്ച്‌എസ്‌എസ്‌ നെയ്യാറ്റിൻകര, തിരുവനന്തപുരം), ആൽഫ്രഡ്‌ ജോ ജോൺസ്‌ (ജിയുപിഎസ്‌ തലക്കാണി, കണ്ണൂർ) , പെൺകുട്ടികൾ: അൻവിത ആർ പ്രവീൺ (നാഷണൽ വട്ടോളി, കോഴിക്കോട്‌), എ ആർ അമേയ (കാർമൽ വഴുതക്കാട്‌, തിരുവനന്തപുരം), സഹ്‌ല നസ്രീൻ (സെന്റ്‌ മേരീസ്‌ ആലുവ, എറണാകുളം).


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top