22 December Sunday

രണ്ടാം റെക്കോർഡും മുങ്ങിയെടുത്ത്‌ അഭിനവ്‌

വെബ് ഡെസ്‌ക്‌Updated: Wednesday Nov 6, 2024

അഭിനവ്‌ എസ്‌

കൊച്ചി > സംസ്ഥാന സ്‌കൂള്‍ കായികമേളയിൽ മത്സരിക്കുന്ന രണ്ടാമത്തെ ഇനത്തിലും മീറ്റ്‌ റെക്കോർഡിട്ട്‌ അഭിനവ്‌ എസ്‌. നീന്തലിൽ സീനിയര്‍ ബോയ്‌സ് 200 മീറ്റര്‍ ബാക്ക് സ്‌ട്രോക്കിലാണ്‌ അഭിനവ്‌ റെക്കോര്‍ഡോടെ സ്വര്‍ണ്ണം നേടിയിരിക്കുന്നത്‌. ആദ്യദിനമായ ഇന്നലെ 100 മീറ്റർ ബാക്ക്‌ സ്‌ട്രോക്കിലും അഭിനവ്‌ മീറ്റ്‌ റെക്കോർഡ്‌ രചിച്ചിരുന്നു.

02:12.53 മിനുട്ടിനുള്ളിൽ 200 മീറ്റർ പൂർത്തിയാക്കിയാണ്‌ അഭിനവ്‌ റെക്കോർഡിട്ടിരിക്കുന്നത്‌.  2022ൽ ധനുഷ്‌ പി ജെ കുറിച്ച 02:20.65 മിനുട്ട്‌ റെക്കോർഡാണ്‌ അഭിനവ്‌ തകർത്തത്‌.

തിരുവനന്തപുരം എംവിഎച്ച്എസ്എസ് തുണ്ടത്തില്‍ സ്‌കൂളിലെ വിദ്യാർഥിയാണ്‌ അഭിനവ്‌ എസ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top