22 December Sunday

നീന്തൽക്കുളത്തിൽ വീണ്ടും മീറ്റ്‌ റെക്കോർഡ്‌; കുതിപ്പ്‌ തുടർന്ന്‌ എംവിഎച്ച്എസ്എസ് തുണ്ടത്തിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Nov 5, 2024

അഭിനവ്‌ എസ്‌

കൊച്ചി > സംസ്ഥാന സ്‌കൂൾ കായികമേളയിലെ രണ്ടാമത്തെ റെക്കോർഡും പിറന്നത്‌ നീന്തൽക്കുളത്തിൽ നിന്ന്‌. നൂറ്‌ മീറ്റർ സീനിയർ വിഭാഗം ആൺകുട്ടികളുടെ ബാക്ക്‌ സാട്രോക്ക്‌ വിഭാഗത്തിലാണ്‌ രണ്ടാമത്തെ റെക്കോർഡ്‌.

01:02.27 മിനുട്ടിൽ മത്സരം പൂർത്തിയാക്കി സ്വർണം നേടിയ അഭിനവ്‌ എസ്‌ ആണ്‌ പുതിയ റെക്കോർഡിനുടമ. 01:02.27 ന്റെ റെക്കോർഡാണ്‌ താരം തകർത്തത്‌.

ആദ്യ റെക്കോർഡ്‌ നേടിയ മോൻഗാം തീർഥു സാംദേവ്‌ പഠിക്കുന്ന അതേ സ്‌കൂളിലെ വിദ്യാർഥിയാണ്‌ അഭിനവും. ഇരുവരും തിരുവനന്തപുരം എംവിഎച്ച്എസ്എസ് തുണ്ടത്തിലെ വിദ്യാർഥികളാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top