05 October Saturday

സീനിയർ ബാസ്‌കറ്റ്ബോൾ ; തിരുവനന്തപുരത്തിന്‌ ഇരട്ടസെമി

വെബ് ഡെസ്‌ക്‌Updated: Saturday Oct 5, 2024

സംസ്ഥാന സീനിയർ ബാസ്--കറ്റ്ബോൾ പുരുഷവിഭാഗത്തിൽ തൃശൂർ–പത്തനംതിട്ട മത്സരത്തിൽനിന്ന്


കൊച്ചി
സംസ്ഥാന സീനിയർ ബാസ്‌കറ്റ്ബോൾ വനിതാവിഭാഗം സെമിയിൽ ചാമ്പ്യന്മാരായ തിരുവനന്തപുരം കോട്ടയത്തെയും പാലക്കാട് ആലപ്പുഴയെയും നേരിടും. ആദ്യ ക്വാർട്ടറിൽ കെഎസ്‌ഇബി താരങ്ങൾ അണിനിരന്ന തിരുവനന്തപുരം പത്തനംതിട്ടയെ തകർത്തു (67–-20).  രാജ്യാന്തരതാരം അനീഷ ക്ലീറ്റസ് 20 പോയിന്റുമായി തിളങ്ങി.

കോട്ടയം കോഴിക്കോടിനെയാണ്‌ പരാജയപ്പെടുത്തിയത്‌ (79–-43). തൃശൂരും ആലപ്പുഴയും തമ്മിലുള്ള ക്വാർട്ടർ ആവേശകരമായിരുന്നു. കോളേജ് താരങ്ങളുമായി ഇറങ്ങിയ തൃശൂരിനെ നാല്‌ കെഎസ്ഇബി കളിക്കാരുടെ മികവിൽ ആലപ്പുഴ മറികടന്നു (59–-57). 27 പോയിന്റ്‌ നേടിയ ആലപ്പുഴയുടെ ഇ കെ അമൃതയാണ്‌ വിജയശിൽപ്പി. കേരള പൊലീസ് താരങ്ങളുമായെത്തിയ പാലക്കാട്  എറണാകുളത്തെ 73-–-54ന്‌ പരാജയപ്പെടുത്തി. 22 പോയിന്റുമായി ചിപ്പി മാത്യു പാലക്കാടിന്റെ ടോപ് സ്‌കോററായി.

പുരുഷവിഭാഗത്തിൽ തൃശൂരും തിരുവനന്തപുരവും തമ്മിലാണ്‌ ആദ്യ സെമി. എറണാകുളം കോട്ടയത്തെയും നേരിടും. പത്തനംതിട്ടയെ 64–-48ന്‌ വീഴ്--ത്തിയാണ്‌ തൃശൂരിന്റെ മുന്നേറ്റം. തിരുവനന്തപുരം പാലക്കാടിനെ  52-–-38ന്‌ തോൽപ്പിച്ച് സെമിയിൽ പ്രവേശിച്ചു. കോട്ടയം 65–53ന് കണ്ണൂരിനെ തോൽപ്പിച്ചു. ആലപ്പുഴയെ കീഴടക്കിയാണ്‌ (77–-37) നിലവിലെ ജേതാക്കളായ എറണാകുളം ആദ്യ നാലിലെത്തിയത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top