03 December Tuesday

രഞ്ജിയിൽ ഇരട്ടസെഞ്ചുറിയുമായി ശ്രേയസ് അയ്യർ

വെബ് ഡെസ്‌ക്‌Updated: Thursday Nov 7, 2024

മുംബൈ> രഞ്ജി ട്രോഫിയിൽ തകർപ്പൻ ഇരട്ടസെഞ്ചുറിയുമായി ശ്രേയസ് അയ്യർ. ഒഡീഷയ്ക്കെതിരായ മത്സരത്തിൽ മുംബൈ താരമായി ശ്രേയസ് 233 റൺസാണ് അടിച്ചുകൂട്ടിയത്. അഞ്ചാമനായി ക്രീസിലെത്തിയ താരം 24 ഫോറുകളും ഒമ്പത് സിക്സും പറത്തി.

അയ്യരുടെ ഇരട്ടസെഞ്ചുറിയുടെയും സിദ്ധേഷ് ലാഡിന്റെ (പുറത്താകാതെ 169)  സെഞ്ചുറിയുടെയും മികവിൽ മുംബൈ ഒന്നാം ഇന്നിങ്സിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 602 റൺസെടുത്ത് ഡിക്ലയർ ചെയ്തു. ഒഡീഷയ്ക്കായി ബിപ്ലബ് സാമന്തറായ് രണ്ടു വിക്കറ്റും ഹർഷിത് റാത്തോഡ്, സൂര്യകാന്ത് പ്രധാൻ എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top