22 December Sunday

ബൈൽസ്‌ മിന്നുന്നു ; പാരിസിൽ 
രണ്ടാം സ്വർണം

വെബ് ഡെസ്‌ക്‌Updated: Saturday Aug 3, 2024

image credit Simone Biles facebook


പാരിസ്‌
ടോക്യോയിൽ കൈവിട്ട ജിംനാസ്റ്റിക്‌സ്‌ ഓൾറൗണ്ട്‌ വ്യക്തിഗത കിരീടം തിരികെപ്പിടിച്ച്‌ സിമോണി ബൈൽസ്‌. കഴിഞ്ഞദിവസം ആർടിസ്‌റ്റിക്‌ ഓൾറൗണ്ട്‌ ടീം ഇനത്തിലും സ്വർണം നേടിയ ബൈൽസ്‌ പാരിസിൽ ഇരട്ടസ്വർണം നേടി. ഇതോടെ ഒളിമ്പിക്‌സിലെ ആകെ സ്വർണനേട്ടം ആറാക്കി ഉയർത്താനും ഇതിഹാസ താരത്തിനായി. ഇരുപത്തേഴുകാരിയായ ബൈൽസ്‌ ഓൾറൗണ്ട്‌ വ്യക്തിഗത ഇനത്തിൽ സ്വർണം നേടുന്ന പ്രായംകൂടിയ താരമായി. 2016 റിയോയിലും സ്വർണം നേടിയ ബൈൽസ്‌ ഈ ഇനത്തിൽ ഇരട്ടസ്വർണം നേടിയ ആദ്യ താരവുമായി. ബ്രസീലിന്റെ റബേക്ക ആൻദ്രേ വെള്ളിയും ട്യോക്യോയിലെ സ്വർണമെഡൽ ജേതാവ്‌ അമേരിക്കയുടെ സുനിസ ലീ വെങ്കലവും നേടി.

2016 റിയോയിൽ നാല്‌ സ്വർണവും ഒരു വെങ്കലവും നേടി ലോകത്തെ അതിശയിപ്പിച്ച ബൈൽസ്‌ മാനസികസംഘർഷത്തെ തുടർന്ന്‌ ടോക്യോയിൽ ആർടിസ്‌റ്റിക്‌ ഓൾറൗണ്ട്‌ ടീം ഇനം നടക്കുന്നതിനിടെ അപ്രതീക്ഷിതമായി പിൻമാറുകയായിന്നു. ടോക്യോയിൽ ഒരു വെള്ളിയും വെങ്കലവും മാത്രം നേടിയ ബൈൽസിന്റെ ഗംഭീര തിരിച്ചുവരവിനാണ്‌ പാരിസ്‌ സാക്ഷിയായത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top