പാരിസ് > സിമോണി ബൈൽസിന് പാരിസിൽ നാലാംസ്വർണം നഷ്ടം. വനിതകളുടെ ജിംനാസ്‌റ്റിക്‌സിൽ ഫ്ലോർ ബാലൻസ് ഇനത്തിൽ വെള്ളിയിലൊതുങ്ങി. 14.133 പോയിന്റാണ് ബൈൽസ് നേടിയത്. ബ്രസീലിന്റെ റബേക്ക ആൻഡ്രേഡ് 14.433 പോയിന്റോടെ സ്വർണം നേടി. അമേരിക്കയുടെ ജോർദാൻ ചൈൽസിനാണ് വെങ്കലം. ബാലൻസ് ബീം ഇനത്തിൽ ബൈൽസ് അഞ്ചാമതായി. ബീമിൽ ബാലൻസ് തെറ്റിയതോടെയാണ് താരം മെഡലില്ലാതെ മടങ്ങിയത്. ഇറ്റലിയുടെ ആലിസ് ഡിമാറ്റോ സ്വർണവും ചൈനയുടെ സോ യാക്വിൻ വെള്ളിയും ഇറ്റലിയുടെ മനില എസ്‌പൊസിറ്റോ വെങ്കലവും നേടി.
ബൈൽസ് ആർടിസ്റ്റിക് ഓൾറൗണ്ട് ഇനത്തിലും ജിംനാസ്റ്റിക്‌സ് ഓൾറൗണ്ട് വ്യക്തിഗത ഇനത്തിലും വോൾട്ട് ഇനത്തിലും സ്വർണം നേടിയിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..