ഡർബൻ
പേസർമാർ അരങ്ങുവാണ ഒന്നാം ക്രിക്കറ്റ് ടെസ്‌റ്റിൽ ശ്രീലങ്ക 42 റണ്ണിന് പുറത്ത്. ഡർബനിൽ രണ്ടാംദിനം ദക്ഷിണാഫ്രിക്കയെ 191ന് പുറത്താക്കിയ ലങ്കയ്‌ക്കും പിടിച്ചുനിൽക്കാനായില്ല. 13.5 ഓവറിൽ അവസാനിച്ചു. ഏഴ് വിക്കറ്റ് വീഴ്‌ത്തിയ മാർകോ ജാൻസെനാണ് തകർത്തത്. 13 റണ്ണെടുത്ത കമീന്ദു മെൻഡിസാണ് ലങ്കയുടെ ടോപ് സ്‌കോറർ. ഒമ്പതുപേർ രണ്ടക്കം കണ്ടില്ല. നാല് പേർ റണ്ണെടുക്കുംമുമ്പ് പുറത്തായി. രണ്ടാം ഇന്നിങ്‌സിൽ ദക്ഷിണാഫ്രിക്ക മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 132 റണ്ണെടുത്തു. 281 റൺ ലീഡായി. ഒന്നാം ഇന്നിങ്‌സിൽ ദക്ഷിണാഫ്രിക്കയ്‌ക്കായി ക്യാപ്‌റ്റൻ ടെംബ ബവുമ 70 റണ്ണെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..