27 December Friday

ദക്ഷിണാഫ്രിക്കയ്‌ക്ക്‌ ലീഡ്‌

വെബ് ഡെസ്‌ക്‌Updated: Sunday Aug 18, 2024

ഗയാന > രണ്ടാം ക്രിക്കറ്റ്‌ ടെസ്റ്റിൽ വെസ്റ്റിൻഡീസിനെതിരെ ദക്ഷിണാഫ്രിക്കയ്‌ക്ക്‌ ലീഡ്‌. മൂന്നാംദിനം രണ്ടാം ഇന്നിങ്‌സിൽ ദക്ഷിണാഫ്രിക്ക 246 റണ്ണിന്‌ പുറത്തായി.  262 റൺ ലീഡ്‌. സ്‌കോർ: ദക്ഷിണാഫ്രിക്ക 160, 246; വെസ്റ്റിൻഡീസ്‌ 144.

രണ്ടാം ഇന്നിങ്‌സിൽ മികച്ച തുടക്കമാണ്‌ എയ്‌ദൻ മാർക്രവും (51) ടോണി ഡി സോർസിയും (39) ദക്ഷിണാഫ്രിക്കയ്‌ക്ക്‌ നൽകിയത്‌. എന്നാൽ, ജയ്‌ഡൻ ഷീൽസിന്റെ തകർപ്പൻ ബൗളിങ്‌ പ്രകടനം വിൻഡീസിനെ തിരികെ കൊണ്ടുവന്നു. ആറ്‌ വിക്കറ്റാണ്‌ ഷീൽസ്‌ നേടിയത്‌. 59 റണ്ണെടുത്ത കെയ്‌ൽ വെറെയ്‌ന്നെയും 34 റണ്ണുമായി വിയാൻ മുൾദറും ദക്ഷിണാഫ്രിക്കൻ സ്‌കോർ 200 കടത്തി. ഈ സഖ്യം 84 റണ്ണാണ്‌ നേടിയത്‌.

ഒരുഘട്ടത്തിന്‌ 139 റണ്ണെടുക്കുന്നതിനിടെ ദക്ഷിണാഫ്രിക്കയ്‌ക്ക്‌ അഞ്ച്‌ വിക്കറ്റ്‌ നഷ്ടമായിരുന്നു.  വെറെയ്‌ന്നെയും മുൾദറും മൂന്നാംദിനം വേഗത്തിൽ പുറത്തായി. അവസാന അഞ്ച്‌ വിക്കറ്റ്‌ 22 റണ്ണിനാണ്‌ അവർക്ക്‌ നഷ്ടപ്പെട്ടത്‌. 263 റൺ ലക്ഷ്യവുമായി ഇറങ്ങിയ വിൻഡീസ് രണ്ടാം ഇന്നിങ്സിൽ ഒരു വിക്കറ്റ് നഷ്ട്ടത്തിൽ 19 റണ്ണെന്ന നിലയിലാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top