22 December Sunday

ശ്രീലങ്ക കൂറ്റൻ സ്‌കോറിലേക്ക്‌

വെബ് ഡെസ്‌ക്‌Updated: Friday Sep 27, 2024


ഗാലെ
ന്യൂസിലൻഡിനെതിരായ രണ്ടാം ക്രിക്കറ്റ്‌ ടെസ്‌റ്റിൽ ശ്രീലങ്ക കൂറ്റൻ സ്‌കോറിലേക്ക്‌ കുതിക്കുന്നു. ആദ്യദിനം കളി നിർത്തുമ്പോൾ മൂന്ന്‌ വിക്കറ്റ്‌ നഷ്ടത്തിൽ 306 റണ്ണെടുത്തു. ദിനേഷ്‌ ചണ്ഡിമലിന്റെ (116) സെഞ്ചുറിയാണ്‌ സവിശേഷത. 208 പന്തിൽ 16 ഫോറിന്റെ അകമ്പടിയിലാണ്‌ നേട്ടം. മുപ്പത്തിനാലുകാരന്റെ 16–-ാം സെഞ്ചുറിയാണ്‌. ഓപ്പണർമാരായ ദിമുത്‌ കരുണരത്‌നെയും (46) പതുംനിസങ്കയും (1) പുറത്തായി. 78 റണ്ണുമായി എയ്‌ഞ്ചലോ മാത്യൂസും 51 റണ്ണോടെ  കമീന്ദു മെൻഡിസുമാണ്‌ ക്രീസിൽ. രണ്ട്‌ മത്സരപരമ്പരയിലെ ആദ്യ ടെസ്‌റ്റ്‌ ലങ്ക 63 റണ്ണിന്‌ ജയിച്ചിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top