22 December Sunday

സംസ്ഥാന സ്കൂൾ ഗെയിംസ് ; കണ്ണൂർ മുന്നിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Oct 8, 2024

ഫോട്ടോ / മിഥുൻ അനില മിത്രൻ


കണ്ണൂർ  
സംസ്ഥാന സ്കൂൾ ഗെയിംസ് ഗ്രൂപ്പ്‌ മൂന്ന്‌ മത്സരങ്ങൾ തുടങ്ങി. മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന സീനിയർ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ഗുസ്‌തിയിൽ ഏഴ്‌ സ്വർണം നേടി കണ്ണൂർ ഒന്നാമതാണ്‌. നാല്‌ സ്വർണവുമായി തിരുവനന്തപുരവും മൂന്ന്‌ സ്വർണവുമായി മലപ്പുറവും രണ്ടും മൂന്നും സ്ഥാനത്തുണ്ട്‌. ജവഹർ സ്റ്റേഡിയത്തിലായിരുന്നു ജൂനിയർ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും അമ്പെയ്‌ത്തുമത്സരം.

വിജയികൾ
സീനിയർ പെൺ ഗുസ്‌തി: -ഐശ്വര്യ ജയൻ (കണ്ണൂർ, 50 കിലോ), ഇ എസ്‌ സൗപർണിക (കണ്ണൂർ, 53), പി കെ ഷൻഹാ (മലപ്പുറം, 55), എ എസ്‌ അക്ഷര (കണ്ണൂർ, 57), എസ്‌ ധന്യ (കണ്ണൂർ, 59), അശ്വിനി എ നായർ (തിരുവനന്തപുരം, 62), വി വി സായ (തൃശൂർ, 65), അന്ന സാലിം ഫ്രാൻസിസ് -(കണ്ണൂർ, 68), എസ്‌ വിപഞ്ചിക (തിരുവനന്തപുരം, 72), ജെ എസ്‌ അക്ഷര -(കൊല്ലം, 76). 

സീനിയർ ആൺ: മുഹമ്മദ് മുസ്തഫ (മലപ്പുറം, 57 കിലോ), എസ്‌ അനുരാജ്  (തിരുവനന്തപുരം, 61 ), കെ വി നന്ദഗോപാൽ (പാലക്കാട്, 65), മുഹമ്മദ് അഫ്നാൻ (-മലപ്പുറം, 70), അദിനാൽ മുഹമ്മദ് (പാലക്കാട്, 74), ഷെസിൻ മുഹമ്മദുകുട്ടി (കണ്ണൂർ, 79), അർഷിൻ രാജ്- (കണ്ണൂർ, 86), കെ എക്‌സ്‌ ആൽവിൻ (എറണാകുളം, 92), ഖാലിദ്‌ ദർവേശ് -  (കാസർകോട്‌, 97), ജഗൻ സാജു (-തിരുവനന്തപുരം, 125).

ജൂനിയർ പെൺ അമ്പെയ്‌ത്ത്‌: സനം കൃഷ്ണ -(കോഴിക്കോട് ), എസ്‌ ശ്രീനന്ദ (പാലക്കാട്). ജൂനിയർ ആൺ: മാനുവൽ സബിൻസ് -(കോഴിക്കോട്). ഗെയിംസ്‌ ചൊവ്വ രാവിലെ 10.30ന് മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ ഉദ്‌ഘാടനം ചെയ്യും.

സംസ്ഥാന സ്കൂൾ ഗെയിംസ് ഗുസ്-തി 79 കിലോ സീനിയർ  വിഭാഗത്തിൽ മലപ്പുറത്തിന്റെ കെ ബ്രിജിത് കുമാറിനെ മലർത്തിയടിക്കുന്ന പാലക്കാടിന്റെ സൽമാൻ ബാരിഷ്.     ഫോട്ടോ / മിഥുൻ അനില മിത്രൻ

സംസ്ഥാന സ്കൂൾ ഗെയിംസ് ഗുസ്-തി 79 കിലോ സീനിയർ വിഭാഗത്തിൽ മലപ്പുറത്തിന്റെ കെ ബ്രിജിത് കുമാറിനെ മലർത്തിയടിക്കുന്ന പാലക്കാടിന്റെ സൽമാൻ ബാരിഷ്. ഫോട്ടോ / മിഥുൻ അനില മിത്രൻ


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top