കുന്നംകുളം > സംസ്ഥാന സ്‌കൂൾ കായികോത്സവത്തിൽ 231 പോയിന്റുമായി പാലക്കാടിന് ഹാട്രിക് കിരീടം. രണ്ടാമതുള്ള മലപ്പുറത്തിന് 147 പോയിന്റാണുള്ളത്. യഥാക്രമം എറണാകുളം (87), കോഴിക്കോട് (73), തിരുവനന്തപുരം (57) എന്നിങ്ങനെയാണ് മൂന്ന് മുതല്‍ അഞ്ച് വരെ സ്ഥാനങ്ങളിലുള്ള ജില്ലകളുടെ പോയിന്റ് നില.
ഐഡിയൽ കടക്കശ്ശേരി സ്‌കൂൾ ടീം
സ്‌കൂൾ പട്ടികയിൽ മലപ്പുറം കടകശ്ശേരി ഐഡിയൽ ഇഎച്ച്എസ്എസ് ആണ് ഒന്നാമത്. മികച്ച പ്രകടനവുമായി കോതമംഗലം മാർബേസിൽ രണ്ടാമതെത്തി. അഞ്ച് സ്വർണവും ഏഴ് വെള്ളിയും 11 വെങ്കലവുമായി 57 പോയിൻ്റാണ് ഐഡിയൽ നേടിയത്. നാല് സ്വർണവും നാല് വെള്ളിയും ഏഴ് വെങ്കലവുമാണ് മാർബേസിൽ നേടിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..