14 November Thursday

സംസ്ഥാന സീനിയർ ഫുട്‌ബോൾ ; മൂന്നുപതിറ്റാണ്ടിനുശേഷം കോഴിക്കോട്‌

വെബ് ഡെസ്‌ക്‌Updated: Friday Oct 8, 2021

സംസ്ഥാന സീനിയർ ഫുട്ബോൾ ചാമ്പ്യൻമാരായ കോഴിക്കോട് ടീം ഗോൾകീപ്പർ മുഹമ്മദ് ഫായിസിനെ എടുത്തുയർത്തി ആഹ്ലാദത്തിൽ


കൊച്ചി
മൂന്ന്‌ പെനൽറ്റി കിക്കുകൾ രക്ഷപ്പെടുത്തിയ ഗോൾകീപ്പർ മുഹമ്മദ്‌ ഫായിസാണ്‌ കോഴിക്കോടിന്റെ ഹീറോ. സംസ്ഥാന സീനിയർ ഫുട്‌ബോളിൽ 34 വർഷത്തെ ഇടവേളയ്‌ക്കുശേഷം കോഴിക്കോട്‌ ജേതാക്കളായി. 1987–-88 സീസണിൽ കല്ലാനോട്‌ നടന്ന ചാമ്പ്യൻഷിപ്പിലായിരുന്നു ആദ്യത്തേയും അവസാനത്തേയും നേട്ടം.

എറണാകുളം മഹാരാജാസ്‌ മൈതാനത്ത്‌ നടന്ന ഫൈനലിൽ നിലവിലെ ചാമ്പ്യൻമാരായ തൃശൂരിനെതിരെ ഷൂട്ടൗട്ടിൽ 3–-1നാണ്‌ ജയം. നിശ്‌ചിതസമയത്ത്‌ ഇരുടീമുകളും ഓരോ ഗോളടിച്ചു. മൂന്നാംമിനിറ്റിൽ മുഹമ്മദ്‌ സനീഷിലൂടെ കോഴിക്കോട്‌ മുന്നിലെത്തി. മുഹമ്മദ്‌ ഷാഫി തൃശൂരിനായി സമനില നേടി.

ഷൂട്ടൗട്ടിൽ എം എ സുഹൈൽ, കെ പി അബ്‌ദുൽ സമീഹ്‌, പി അഭിജിത് എന്നിവർ ലക്ഷ്യം കണ്ടു. തൃശൂരിനായി കെ എം റിജാസിന്റെ കിക്ക്‌ മാത്രമാണ്‌ വലയിൽ കയറിയത്‌.

കെ ഒ ജിയാദ്‌ ഹസ്സൻ ക്യാപ്‌റ്റനായ കോഴിക്കോടിനെ വാഹിദ്‌ സാലിയാണ്‌ പരിശീലിപ്പിച്ചത്‌. മറ്റ്‌ ടീം അംഗങ്ങൾ: പി ബവീൻ നാരായണൻ, ടി പി അമൽ, അർഷാദ്‌ സൂപ്പി, സി വി അഥർവ്‌, വി ഷഹൂദ്‌, കെ ശ്രാവൺ, അനു അഫ്‌നാൻ, മുസ്‌താകിം അലി ഹംസ, ഇൻസാമുൽ ഹഖ്, അബ്‌ദുൽ സാനിഫ്‌, അബ്‌ദുൽ റഹീം, പി എൻ നൗഫൽ, പി ടി അക്ഷയ്‌, മുഹമ്മദ്‌ ഷാഫി, അസി. കോച്ച്‌ പി പി സക്കീർ ഹുസൈൻ, മാനേജർ: എം പി ഹൈദ്രോസ്‌.


 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top