കോഴിക്കോട്> പ്രഥമ സൂപ്പര്‍ ലീഗ് കിരീടം കലിക്കറ്റ് എഫ്സിയ്ക്ക്. കലാശപ്പോരില്‍ ഫോഴ്സ കൊച്ചിയെ 2-1ന് വീഴ്ത്തിയാണ് കാലിക്കറ്റ് ചാമ്പ്യന്മാരായത്. സീസണില്‍ തുടര്‍ന്നു പോന്ന സ്ഥിരതയാര്‍ന്ന പ്രകടനം കലിക്കറ്റ് ഫൈനലിലും പുറത്തെടുത്തു.
കോഴിക്കോട് കോര്പറേഷന് ഇഎംഎസ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ ആതിഥേയര്‍ ഗോള്‍ കണ്ടെത്തി. 15-ാം മിനിറ്റില്‍ തോയ് സിങ്ങാണ് കലിക്കറ്റിനായി ആദ്യം വലകുലുക്കിയത്. ഹെയ്തി മുന്നേറ്റക്കാരൻ കെർവൻസ് ബെൽഫോർട്ടിലൂടെയായിരുന്നു രണ്ടാം ഗോൾ. കളിയുടെ 71-ാം മിനിറ്റിലാണ് താരം കലിക്കറ്റിനായി ഗോൾ നേടിയത്.
കളി അവസാനിക്കാനിക്കാനിരിക്കെ 94-ാം മിനിറ്റില്‍ കൊച്ചി ആശ്വാസ ഗോള്‍ മടക്കി. ബ്രസീൽ മുന്നേറ്റക്കാരൻ ദോറിയൽട്ടൻ ഗോമസാണ് ടീമിനായി ഗോൾ നേടിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..