15 November Friday

നാട്‌ ബൂട്ടുകെട്ടി, വയനാടിനായി ; ദുരിതബാധിതരെ സഹായിക്കാൻ മലപ്പുറം മഞ്ചേരിയിൽ പ്രദർശന ഫുട്ബോൾ മത്സരം

ജിജോ ജോർജ്‌Updated: Saturday Aug 31, 2024

വയനാട് ദുരന്ത ബാധിതരെ സഹായിക്കാൻ മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച സൂപ്പർ ലീഗ് കേരള ഇലവനും 
കൊൽക്കത്ത മുഹമ്മദൻസ് സ്പോർട്ടിങ് ക്ലബ്ബും തമ്മിലുള്ള മത്സരം മഴയിൽ കുതിർന്നപ്പോൾ /ഫോട്ടോ: കെ ഷെമീർ


മഞ്ചേരി
മുണ്ടക്കൈ, ചൂരൽമല ദുരിതബാധിതരെ ചേർത്തുപിടിക്കാൻ സൂപ്പർതാരങ്ങൾ കളത്തിലിറങ്ങിയപ്പോൾ നാട്‌ അവർക്കൊപ്പം ചേർന്നു. സൂപ്പർ ലീഗ്‌ കേരളയുടെ സംഘാടകരും ലീഗിൽ കളിക്കുന്ന ടീമുകളും ചേർന്നാണ്‌ വയനാട് ദുരിതബാധിതരെ സഹായിക്കാനായി രംഗത്തിറങ്ങിയത്‌. മലപ്പുറം മഞ്ചേരിക്കടുത്ത്‌ പയ്യനാട്‌ സ്‌റ്റേഡിയത്തിൽ നടന്ന പ്രദർശന മത്സരത്തിൽ ഐ ലീഗ്‌ ജേതാക്കളായ കൊൽക്കത്ത മുഹമ്മദൻസായിരുന്നു സൂപ്പർ ലീഗ് കേരള ഓൾ സ്റ്റാർ ഇലവന്റെ എതിരാളി. മുഹമ്മദൻസ്‌ 2–-1ന്‌ ജയിച്ചു. ലാൽറെംസംഗ, അബ്ദുൾ കാദിരി എന്നിവർ മുഹമ്മദൻസിനായി ലക്ഷ്യംകണ്ടു. കേരള ഇലവനായി കെർവെൻസ്‌ ബെൽഫോർട്ട്‌ പെനൽറ്റിയിലൂടെ ഒന്ന്‌ മടക്കി.

കനത്ത മഴയെ അവഗണിച്ചും നൂറുകണക്കിനുപേർ മത്സരം കാണാനെത്തി. ടിക്കറ്റ് വിൽപ്പനവഴി ലഭിച്ച തുകയും സംഘാടകരുടെ വിഹിതവുംചേർത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരുകോടി രൂപ കൈമാറും. മലയാളി താരങ്ങളായ അബ്ദുൾ ഹക്കു, എസ് സീസൺ, ജിജോ ജോസഫ്, ജി സൗരവ് ഉൾപ്പെടെയുള്ള താരങ്ങൾ കേരള ഇലവനിൽ അണിനിരന്നു. കളി തീരാൻ 10 മിനിറ്റ്‌ ശേഷിക്കെ ആരാധകരെ ആവേശത്തിലാഴ്‌ത്തി കേരള ഇലവൻ ഐ എം വിജയനെ കളത്തിലിറക്കി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top