24 November Sunday

മുഴങ്ങാൻ മലപ്പുറം

ജിജോ ജോർജ്Updated: Friday Aug 30, 2024


മലപ്പുറം
സൂപ്പർ ലീഗ് കേരളയിൽ സൂപ്പറാക്കാൻ മലപ്പുറം എഫ്സി ടീം തയ്യാർ. വ്യവസായി എം എ യൂസഫലി മലപ്പുറം എഫ്സി ടീമിനെ അവതരിപ്പിച്ചു. ഇംഗ്ലീഷ് പരിശീലകൻ ജോൺ ഗ്രിഗറിയും താരങ്ങളും അണിനിരന്നു. ടീമിന്റെ ജേഴ്സി മുൻമന്ത്രി പാലോളി മുഹമ്മദ്കുട്ടി പുറത്തിറക്കി.

മഞ്ചേരി പയ്യനാട്‌ സ്‌റ്റേഡിയമാണ്‌ ടീമിന്റെ ഹോം ഗ്രൗണ്ട്‌. ബ്രസീലിന്റെ സെർജിയോ ബാർബോസ, സ്‌പാനിഷ് താരങ്ങളായ റൂബൻ ഗാർസെസ്, ഐതർ അൽദലൂർ, ജോസെബ ബെയ്റ്റിയ, ഉറുഗ്വേയുടെ പെഡ്രോ മൻസി എന്നിവർ ടീമിന്റെ ഭാഗമാണ്‌. സ്‌പെയ്‌ൻ മുന്നേറ്റതാരം അലക്‌സ്‌ സാഞ്ചസ്‌ അടുത്തദിവസം ടീമിനൊപ്പം ചേരും. അനസ്‌ എടത്തൊടിക, വി മിഥുൻ, സൗരവ് ഗോപാലകൃഷ്ണൻ, മിഥ്‌ അനിൽ അഥേക്കർ, ഗുർജീന്ദർ കുമാർ, ജോർജ് ഡിസൂസ, ഇ കെ റിസ്വാൻ അലി, ടെൻസിൻ സാംദുപ്പ്, എ മുഹമ്മദ് മുഷറഫ്, അർജുൻ രാജ്, നവീൻ കൃഷ്‌ണ, നന്ദുകൃഷ്‌ണ, ടി കെ ഭവിജിത്, അജയ് കൃഷ്‌ണൻ, ബുജൈർ, ഫസലുറഹ്മാൻ, നിഷാം എന്നിവരാണ്‌ മറ്റു താരങ്ങൾ.
മലപ്പുറം എംഎസ്‌പി സ്‌കൂൾ ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ പി കെ കുഞ്ഞാലിക്കുട്ടി എംഎൽഎ അധ്യക്ഷനായി. കേരള ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ്‌ നവാസ് മീരാൻ, മലപ്പുറം എഫ്സി എംഡി ഡോ. അൻവർ അമീൻ ചേലാട്ട് എന്നിവർ സംസാരിച്ചു. മുൻ ഇന്ത്യൻ നായകൻ ഐ എം വിജയൻ ഉൾപ്പെടെയുള്ളവർ പരിപാടിയിൽ പങ്കെടുത്തു. റാപ്പ്‌ ഗായകൻ ഡബ്‌സിയുടെ ലൈവ്‌ ഷോയുണ്ടായിരുന്നു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top