22 December Sunday

സൂപ്പർ ലീഗ് കേരള ; പാസ് റിലേ ക്യാമ്പയിൻ ഇന്നുമുതൽ

വെബ് ഡെസ്‌ക്‌Updated: Saturday Aug 17, 2024


കൊച്ചി
സൂപ്പർ ലീഗ് കേരള (എസ്എൽകെ) സൂപ്പർ പാസ് കേരള ക്യാമ്പയിൻ ഇന്നു തുടങ്ങും.1000 കിലോമീറ്റർ ഫുട്ബോൾ പാസ് റിലേ കാസർകോട് കാഞ്ഞങ്ങാട്ടുനിന്ന്‌ ആരംഭിച്ച് കിക്കോഫ് ദിവസമായ സെപ്തംബർ ഏഴിന് കൊച്ചിയിലെത്തും. ഇ ചന്ദ്രശേഖരൻ എംഎൽഎയും മുൻ ഇന്ത്യൻ താരം എം സുരേഷും ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്യും. 22 ദിവസത്തെ ക്യാമ്പയിനിൽ ഒരുലക്ഷത്തോളംപേരുടെ പങ്കാളിത്തമാണ് പ്രതീക്ഷിക്കുന്നത്. 75 കേന്ദ്രങ്ങളിൽ സ്വീകരണമുണ്ടാകും.

19ന് കണ്ണൂർ വാരിയേഴ്സ് ഔദ്യോഗികമായി ടീമിനെ അവതരിപ്പിക്കും. നടൻ ആസിഫ് അലി ടീമിന്റെ സഹ ഉടമയാണ്‌. കണ്ണൂർ വിമാനത്താവളം ഡയറക്ടർ ഡോ. ഹസ്സൻ കുഞ്ഞി, കാസിൽ ഗ്രൂപ്പ് എംഡി മിബു ജോസ് നെറ്റിക്കാടൻ, ഡോ. അജിത് ജോയ്, മുഹമ്മദ് സാലിഹ് എന്നിവരാണ് ടീമിന്റെ  പ്രൊമോട്ടർമാർ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top