22 December Sunday

സൂപ്പർ ലീഗ് കേരള ഫുട്ബോൾ ; സ്‌പാനിഷ്‌ 
കരുത്തിൽ കണ്ണൂർ

പി സുരേശൻUpdated: Tuesday Sep 3, 2024

കണ്ണൂർ വാരിയേഴ്സ് ടീം ഗവ. മെഡിക്കൽ കോളേജ് മൈതാനത്ത് പരിശീലനത്തിൽ /ഫോട്ടോ: സുമേഷ് കോടിയത്ത്


കണ്ണൂർ
സ്‌പാനിഷ്‌ കരുത്തുമായി സൂപ്പർ ലീഗ്‌ കേരള ഫുട്‌ബോളിന്‌ കണ്ണൂർ വാരിയേഴ്‌സ്‌ എഫ്‌സി. എഡ്രിയാൻ സാർഡിനേറോ കോർപ്പ, അൽവാരോ അൽവാരെസ് ഫെർണാണ്ടസ്, അസീർ ഗോമസ് അൽവാരെസ്, ഇലോയ് ഒർഡോണെസ് മുനിസെ, ഫ്രാൻസിസ്‌കോ ഡാവിഡ്‌ ഗ്രാന്റേ സെറന്ന എന്നിവരാണ്‌ ടീമിലെ സ്‌പാനിഷ്‌ സാന്നിധ്യം.   എമേസ്‌റ്റൺ ലാവ്‌സാമ്പ കാമറൂണിൽനിന്നെത്തി. ഇവർക്കൊപ്പം ഇന്ത്യൻ താരങ്ങൾകൂടി ചേരുമ്പോൾ ടീം ശക്തമായി. മലപ്പുറം മഞ്ചേരി പയ്യനാട്‌ സ്‌റ്റേഡിയത്തിൽ ഒമ്പതിന്‌ തൃശൂർ മാജിക് എഫ്‌സിക്കെതിരെയാണ്‌ ആദ്യകളി. കണ്ണൂർ ഗവ. മെഡിക്കൽ കോളേജ്‌ മൈതാനത്ത്‌ പരിശീലനത്തിലാണ്‌ ടീം. കോഴിക്കോട്‌ കോർപറേഷൻ സ്‌റ്റേഡിയമാണ്‌ ഹോം ഗ്രൗണ്ട്‌.

ആദിൽ അഹമ്മദ്ഖാൻ, പി എ അജ്മൽ, അക്ബർ സിദ്ദിഖ്, അലിസ്റ്റർ ആന്റണി, മുൻമുൻ തിമോത്തി, മുഹമ്മദ് അമീൻ, ഹഫീസ് മുഹമ്മദ്, അബിൻ, ഗോകുൽ ഗോപകുമാർ, ലിയാഖത്ത്‌, പി നജീബ്, റിഷാദ് ഗഫൂർ, വികാസ്, അശ്വിൻകുമാർ, ഫാഹീസ്‌, പ്രതീഷ്‌ എന്നിവരാണ് ടീമിൽ ഇടംപിടിച്ച ഇന്ത്യൻ താരങ്ങൾ. 23 കളിക്കാരിൽ 12 പേർ കേരള താരങ്ങളാണ്‌.

മാനുവൽ സാഞ്ചസ് മുറിയാസാണ്‌ (സ്‌പെയ്‌ൻ ) മുഖ്യപരിശീലകൻ. സഹപരിശീലകൻ എം ഷഫീഖ് ഹസ്സൻ (വയനാട്‌). കാസർകോട്‌ സ്വദേശി ഷഹീൻ ചന്ദ്രനാണ്‌ ഗോൾകീപ്പിങ് കോച്ച്‌. കോഴിക്കോട്‌ സ്വദേശി മുഹമ്മദ് അമീനാണ് മാനേജർ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top