22 December Sunday

സൂപ്പർ ലീഗ്‌ കേരള ; ജയിക്കാനുറച്ച്‌ മലപ്പുറവും തൃശൂരും

വെബ് ഡെസ്‌ക്‌Updated: Friday Sep 20, 2024


മലപ്പുറം
ശക്തമായ തിരിച്ചുവരവിനൊരുങ്ങി മലപ്പുറം എഫ്‌സിയും ആദ്യജയം കൊതിച്ച്‌ തൃശൂർ മാജിക്‌ എഫ്‌സിയും സൂപ്പർ ലീഗ്‌ കേരളയിൽ പോരിനിറങ്ങും. ഇന്ന്‌ രാത്രി 7.30ന്‌ മഞ്ചേരി പയ്യനാട്‌ സ്‌റ്റേഡിയത്തിലാണ്‌ മത്സരം. ഇരുടീമുകളുടെയും ഹോം ഗ്രൗണ്ടാണ്‌ പയ്യനാട്‌.

രണ്ടു കളിയിൽ ഒന്നുവീതം ജയവും തോൽവിയുമായി മലപ്പുറത്തിന്‌ മൂന്ന്‌ പോയിന്റാണുള്ളത്‌. തൃശൂർ രണ്ട്‌ കളിയും തോറ്റു. സ്വന്തം മൈതാനത്ത്‌ അവസാന കളിയിൽ കലിക്കറ്റിനോട്‌ മൂന്ന്‌ ഗോളിന്‌ തോറ്റ ക്ഷീണം മാറ്റാൻ മലപ്പുറത്തിന്‌ ജയം അനിവാര്യമാണ്‌. തൃശൂരിനാണെങ്കിൽ ആത്മവിശ്വാസമുയർത്താൻ ജയിച്ചേപറ്റൂ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top