22 December Sunday

ഇന്ന് കൊമ്പൻസ് ഫോഴ്സയോട്

വെബ് ഡെസ്‌ക്‌Updated: Friday Sep 27, 2024


കൊച്ചി
സൂപ്പർ ലീഗ്‌ കേരള ഫുട്‌ബോളിൽ ഇന്ന്‌ ഫോഴ്‌സ കൊച്ചിയും തിരുവനന്തപുരം കൊമ്പൻസും ഏറ്റുമുട്ടും. കൊച്ചി ജവാഹർലാൽ നെഹ്‌റു സ്‌റ്റേഡിയത്തിൽ രാത്രി ഏഴരയ്‌ക്കാണ്‌ മത്സരം. സ്വന്തംതട്ടകത്തിൽ കൊച്ചിയുടെ രണ്ടാംമത്സരമാണ്‌. ആദ്യ ജയമാണ്‌ മരിയോ ലെമോസിന്റെയും കൂട്ടരുടെയും ലക്ഷ്യം. മൂന്ന്‌ കളിയിൽ ഒരു തോൽവിയും രണ്ട്‌ സമനിലയും ഉൾപ്പെടെ രണ്ട്‌ പോയിന്റുമായി അഞ്ചാംസ്ഥാനത്താണ്‌. തോൽവിയറിയാത്ത കൊമ്പൻസിന്‌ ഇന്ന്‌ ജയിച്ചാൽ ഒന്നാമതെത്താം. മൂന്ന്‌ കളിയിൽ അഞ്ച്‌ പോയിന്റുമായി മൂന്നാമതാണിപ്പോൾ. ഒരു ജയവും രണ്ട്‌ സമനിലയും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top