22 December Sunday

സൂപ്പർലീഗ്‌ കേരള ; സെമി 
ലക്ഷ്യമിട്ട്‌ കണ്ണൂർ

വെബ് ഡെസ്‌ക്‌Updated: Saturday Oct 5, 2024


കോഴിക്കോട്‌
സൂപ്പർലീഗ്‌ കേരള ഫുട്‌ബോളിൽ ആറാംറൗണ്ട്‌ മത്സരങ്ങൾ തുടങ്ങുന്നു. ഇന്ന്‌ രാത്രി ഏഴരയ്ക്ക്‌ കോഴിക്കോട്‌ കോർപറേഷൻ ഇ എം എസ്‌ സ്‌റ്റേഡിയത്തിൽ കണ്ണൂർ വാരിയേഴ്‌സ്‌ തൃശൂർ മാജിക്‌ എഫ്‌സിയെ നേരിടും. കണ്ണൂർ ഒമ്പത്‌ പോയിന്റുമായി ഒന്നാമതുണ്ട്‌. രണ്ട്‌ പോയിന്റുള്ള തൃശൂർ അവസാനസ്ഥാനത്താണ്‌.

ലീഗ്‌ പകുതി പിന്നിട്ടതോടെ ഇനിയുള്ള മത്സരങ്ങൾ സെമി ഉറപ്പിക്കാനുള്ളതാകും. പരാജയമറിയാതെ കുതിക്കുന്ന കണ്ണൂർ ജയത്തോടെ മുന്നേറാനാകും ശ്രമിക്കുക. ഒറ്റജയം പോലുമില്ലാത്ത തൃശൂരിന്‌ ഇനിയൊരു തോൽവി തിരിച്ചടിയാകും. കണ്ണൂർ അഞ്ച് കളിയിൽ രണ്ടിലും ജയിച്ചു. മൂന്നെണ്ണത്തിൽ സമനില വഴങ്ങി. ഫോഴ്സ കൊച്ചിയാണ് (8) രണ്ടാം സ്ഥാനത്ത്. കലിക്കറ്റ് എഫ്സി (7) മൂന്നാമതാണ്. തിരുവനന്തപുരം കൊമ്പൻസ് ആറ് പോയിന്റുമായി നാലാം സ്ഥാനത്തും. മലപ്പുറം എഫ്സിയാണ് (5) അഞ്ചാമത്. ലീഗ് മത്സരങ്ങൾ നവംബർ ഒന്നിന് അവസാനിക്കും. സെമി മത്സരങ്ങൾ അഞ്ചിനും ആറിനുമാണ്. ഫെെനൽ 10ന്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top