22 December Sunday

സൂപ്പർ ലീഗ്‌ 
മത്സരം ഉപേക്ഷിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Oct 10, 2024


മഞ്ചേരി
സൂപ്പർ ലീഗ്‌ കേരള ഫുട്‌ബോളിലെ മലപ്പുറം എഫ്സി–-ഫോഴ്സ കൊച്ചി മത്സരം പ്രതികൂല കാലാവസ്ഥയെ തുടർന്ന്‌ ഉപേക്ഷിച്ചു. മഞ്ചേരി പയ്യനാട് സ്‌റ്റേഡിയത്തിൽ ഇന്നലെ പകൽ മുഴുവൻ കനത്ത മഴയുണ്ടായിരുന്നു. ഇതോടെ മൈതാനം കളി നടത്താനാകാത്ത നിലയിലായി. കളി ഉപേക്ഷിച്ചെന്ന്‌ സംഘാടകർ അറിയിച്ചു. ഇരു ടീമുകളും ഓരോ പോയിന്റ്‌ പങ്കിട്ടു. ലീഗിൽ ഇന്ന്‌ കളിയില്ല. നാളെ തൃശൂർ മാജിക്‌ എഫ്‌സി ഇതേവേദിയിൽ തിരുവനന്തപുരം കൊമ്പൻസിനെ നേരിടും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top