കൊച്ചി
സൂപ്പർ ലീഗ് കേരള ഫുട്‌ബോൾ ഫൈനൽ നവംബർ പത്തിന് കോഴിക്കോട് കോർപറേഷൻ ഇ എം എസ് സ്‌റ്റേഡിയത്തിൽ നടക്കും. നേരത്തേ നിശ്‌ചയിച്ചത് കൊച്ചി നെഹ്‌റു സ്‌റ്റേഡിയത്തിലായിരുന്നു. ഉദ്‌ഘാടനമത്സരം കൊച്ചിയിലായിരുന്നു. നവംബർ അഞ്ചിന് ആദ്യ സെമിയും കോഴിക്കോട്ടാണ്. രണ്ടാം സെമി മലപ്പുറം മഞ്ചേരി പയ്യനാട് സ്‌റ്റേഡിയത്തിലാണ്. ഇത് മാറ്റാനും ആലോചനയുണ്ട്. തിരുവനന്തപുരമാണ് പരിഗണനയിൽ. ഉടൻ തീരുമാനമുണ്ടാകും.
ലീഗിലെ ഒമ്പതാംറൗണ്ട് മത്സരങ്ങൾക്ക് ഇന്ന് തുടക്കമാകും. പട്ടികയിൽ മൂന്നും നാലും സ്ഥാനത്തുള്ള തിരുവനന്തപുരം കൊമ്പൻസും ഫോഴ്‌സ കൊച്ചിയും ഏറ്റുമുട്ടും. തിരുവനന്തപുരം ചന്ദ്രശേഖരൻനായർ സ്‌റ്റേഡിയത്തിലാണ് മത്സരം. എട്ടു കളിയിൽ 12 പോയിന്റുള്ള തിരുവനന്തപുരത്തിന് ഇന്ന് ജയിച്ചാൽ ഏറെക്കുറെ സെമി ഉറപ്പിക്കാം. പത്ത് പോയിന്റുള്ള കൊച്ചിക്കും ജയം അനിവാര്യമാണ്. തോൽവി ഇരുടീമുകളുടെയും സാധ്യതകളെ ബാധിക്കുമെന്നതിനാൽ മികച്ച പോരാട്ടമാകും. കലിക്കറ്റ് എഫ്‌സി (16) മാത്രമാണ് സെമി ഉറപ്പിച്ച ഏക ടീം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..